എന്‍.എസ്.എസ് യോഗത്തിൽ കാവി പുതച്ച ഭാരതാംബ; തിരുമുക്കുളത്ത് സംഘർഷം
text_fieldsമാള (തൃശൂർ): കുഴൂരിൽ തിരുമുക്കുളം എന്‍.എസ്.എസ് കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസിന്റെ ഭാരതാംബ ചിത്രം പ്രദര്‍ശിപ്പിച്ചത് സംഘർഷത്തിനിടയാക്കി.
അന്താരാഷ്ട്ര യോഗദിനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം ഭാരതാംബയുടെ ചിത്രം വെച്ചത് കരയോഗാംഗങ്ങൾ ചോദ്യംചെയ്തതാണ് സംഘർഷത്തിന് കാരണമായത്. ആർ.എസ്.എസ് ജില്ല പ്രചാരകാണ് ഈ ചിത്രം വെച്ചതെന്ന് പറയുന്നു. ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് വെക്കേണ്ടതെന്നും കാവിപ്പതാക മാറ്റണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടതോടെ കൈയാങ്കളിയായി. കരയോഗത്തെ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഉപയോഗിച്ചതിനാൽ യോഗം പിരിച്ചുവിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ബലമായി പ്രസംഗിക്കാൻ ശ്രമിച്ച കാര്യവാഹകിനെ മറുവിഭാഗം തടയാൻ ശ്രമിച്ചു. വിവരമറിഞ്ഞ് മാള പൊലീസ് സ്ഥലത്തെത്തി. എസ്.എച്ച്.ഒ സജിൻ ശശി എല്ലാവരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതോടെ രംഗം ശാന്തമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.