ഫ്രാേങ്കാ പുറത്തിറങ്ങി; െഎക്യദാർഢ്യവുമായി കന്യാസ്ത്രീകളും വിശ്വാസികളും
text_fieldsപാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹൈകോടതി ജാമ്യം അനുവദിച്ച മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് അദ്ദേഹം പാലാ സബ് ജയിലില്‍നിന്ന് പുറത്തുവന്നത്. കര്‍ശന ഉപാധികളോടെ തിങ്കളാഴ്ച ജാമ്യം അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ വൈകിയതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

ജയിലില്‍നിന്ന് ഇറങ്ങി 24 മണിക്കൂറിനകം കേരളം വിടണമെന്നാണ് പ്രധാന വ്യവസ്ഥ. അതിനാല്‍ അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ ജലന്ധറിലേക്ക് പോയെന്നാണ് വിവരം. ജയില്‍ കവാടത്തിലൂടെ പുറത്തുവന്ന ബിഷപ്പിനെ മുദ്രാവാക്യം വിളികളുമായി വിശ്വാസികളും കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്വീകരിച്ചത്. രാവിലെ 11ന് തന്നെ പ്രാർഥന ഐക്യദാർഢ്യവുമായി നിരവധി പേർ പാലാ സബ് ജയിലിന് മുന്നിൽ എത്തിയിരുന്നു. കന്യാസ്ത്രീകളും അനുയായികളും തൃശൂരിൽനിന്നുള്ള ബന്ധുക്കളും അടക്കമുള്ളവരാണ് ജയിലിനു മുന്നിലെ റോഡിൽ മുട്ടുകുത്തി നിന്ന് ബിഷപ്പിനുവേണ്ടി പ്രാർഥിച്ചത്. ഇത് ജയിൽ ഗതാഗതവും തടസ്സപ്പെടുത്തി. പാലായിലെ വിവിധ കോൺവെൻറുകളിൽ നിന്നുള്ളവരായിരുന്നു കന്യാസ്ത്രീകൾ. വിശ്വാസികളിൽ പാലാക്കാരും ഉണ്ടായിരുന്നു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ െസപ്റ്റംബർ 21നാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. 24ന് റിമാൻഡ് ചെയ്തതു മുതൽ പാലാ സബ് ജയിലിലായിരുന്നു. രണ്ടാമത്തെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. കേരളത്തിൽ പ്രവേശിക്കരുതെന്നും പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കുറ്റപത്രം സമർപ്പിക്കുംവരെ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണമെന്നുമാണ് ജാമ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.