ബി.ജെ.പി കൗണ്‍സിലര്‍ക്ക് അവധി: ഉത്തരവ് റദ്ദാക്കി ആഭ്യന്തരവകുപ്പും
text_fieldsതിരുവനന്തപുരം: കാപ കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കോർപറേഷൻ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന് അവധി അനുവദിക്കാമെന്ന് തദ്ദേശവകുപ്പ് ആഭ്യന്തരവകുപ്പിന് നൽകിയ കുറിപ്പ് റദ്ദാക്കിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിറക്കിയ ഉത്തരവും റദ്ദാക്കി. ഇതോടെ സുഗതന് ആറുമാസം അവധി അനുവദിച്ച കോര്പറേഷന് കൗണ്‍സിലിന്റെ തീരുമാനം നിയമപരമായി റദ്ദാകുമെന്നാണ് സൂചന.
കൗണ്‍സിലര്‍ക്ക് ആറുമാസംവരെ അവധി അനുവദിക്കാമെന്ന് കുറിപ്പ് നൽകിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. പി. ചിത്ര അരുണിമയെ നടപടി അനുചിതമെന്ന് കണ്ടെത്തി സസ്പെന്റ് ചെയ്തിരുന്നു. വകുപ്പുതല നടപടിക്ക് പിന്നാലെയാണ് കുറിപ്പ് റദ്ദാക്കി കഴിഞ്ഞദിവസം തദ്ദേശവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
കാപ്പകേസ് പ്രതി സുഗതന് കൗൺസിൽ യോഗം ആറുമാസം അവധി അനുവദിക്കാൻ ഈ കത്താണ് കൂടുതൽ ഗുണകരമായത്. മേയർ വി.വി. രാജേഷ് ആഭ്യന്തരവകുപ്പിന്റെ കത്ത് കൗൺസിൽ യോഗത്തിൽ വായിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് നടപടിയെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഫയലില്‍ സര്‍ക്കാര്‍ വിശദ പരിശോധന നടത്തിയത്.
ഇതോടെയാണ് നിലവില്‍ ഇല്ലാത്ത തീരുമാനമാണെന്ന് കണ്ടെത്തി റദ്ദാക്കിയത്. ജൂലൈ 31ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വോട്ടെടുപ്പിലൂടെ സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ പാസാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

