Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ, പി.പി. ദിവ്യക്ക് ബിജെപി വാതിൽ തുറന്നിട്ടിരിക്കുന്നു’ -പി.കെ. കൃഷ്ണദാസ്

text_fields
bookmark_border
‘അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ, പി.പി. ദിവ്യക്ക് ബിജെപി വാതിൽ തുറന്നിട്ടിരിക്കുന്നു’ -പി.കെ. കൃഷ്ണദാസ്
cancel

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് സി.പി.എം പദവികളിൽനിന്ന് മാറ്റിനിർത്തിയ പി.പി. ദിവ്യക്കായി തങ്ങൾ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ പി.പി.ദിവ്യ പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന കുറിപ്പ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് കൃഷ്ണദാസിന്റെ പ്രതികരണം.

പി.പി.ദിവ്യയുമായി ചർച്ച നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ടെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും നിലപാടുകൾ വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

'ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കളെയും പ്രവർത്തകരെയും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അവർക്ക് വേണ്ടി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. അവർ നിലപാട് വ്യക്തമാക്കട്ടെ. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ’ -കൃഷ്ണദാസ് പറഞ്ഞു.

'ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെ'ന്നുള്ള ദിവ്യയുടെ പോസ്റ്റാണ് ചർച്ചകൾക്ക് വഴിവെച്ചത്. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിന് പിന്നാലെ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബു ആത്മഹത്യ ​ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിയിൽ കലാശിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽനിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.

ഇതിനിടെയാണ് ചില സൂചനകളോടെയുള്ള പോസ്റ്റ്. ബുദ്ധന്റെ ചങ്ങാട കഥ ഉദ്ധരിച്ച് വൈകാരികവും ദാർശനികവുമായ കുറിപ്പാണ് ദിവ്യ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ‘എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം, വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം. ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്… ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, ജീവിതയാത്രയിൽ ചില മനുഷ്യരെയും ശീലങ്ങളെയും ബന്ധങ്ങളെയും കൃത്യമായ സമയത്ത് യാത്രയാക്കേണ്ടതുണ്ടെന്ന് ദിവ്യ ഓർമിപ്പിക്കുന്നു. നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP doors open for PP Divya, says PK Krishnadas
Next Story