സുരേഷ് ഗോപിയുടെ ‘തിരോധാനത്തിൽ’ പ്രതികരിച്ച് ബി.ജെ.പി
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘തിരോധാനത്തിൽ’ സമൂഹ മാധ്യമ ട്രോളുകൾക്കും പൊലീസിൽ പരാതി ലഭിച്ചതിനും പിന്നാലെ പ്രതികരണവുമായി ബി.ജെ.പി. പാർലമെന്റ് അംഗം കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാമെന്നും അതാണ് ഇവിടെ കാണാത്തതെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരാതി ഉന്നയിച്ച ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയോട് കാര്യങ്ങൾ വിശദീകരിക്കും. ഇതേപ്പറ്റി കൂടുതൽ പറയാൻ രാജീവ് തയാറായില്ല.
ഛത്തിസ്ഗഢില്‍ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതോടെയാണ് സുരേഷ് ഗോപിയുടെ അസാന്നിധ്യം ശ്രദ്ധിച്ചത്. എല്ലാ വിഷയത്തിലും എപ്പോഴും പ്രതികരിച്ച സുരേഷ് ഗോപി ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്താത്തതും കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടാത്തതും ക്രൈസ്തവ സമൂഹത്തിൽ നിന്ന് വ്യാപക മുറുമുറുപ്പിന് ഇടയാക്കിയിരുന്നു.
പല ക്രൈസ്തവ സഭകളുടെയും പിതാക്കന്മാർ പരോക്ഷ പ്രതികരണവുമായി രംഗത്തുവന്നു. അപ്പോഴെല്ലാം മൗനം പാലിച്ച ബി.ജെ.പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കെ.എസ്.യു തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂർ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.