ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പി; സ്ഥാനാർഥിപ്പട്ടികയിൽ ഇടംനൽകും
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് എൻ.ഡി.എ. ജനപ്രിയരായ അപ്രതീക്ഷിത സ്ഥാനാർഥികളെ നിർത്തി ന്യൂനപക്ഷ വോട്ട് വിഹിതം ഉയർത്താനാണ് പാർട്ടി തന്ത്രം. തിങ്കളാഴ്ച കൊച്ചിയിലെ കത്തോലിക്ക സഭ ആസ്ഥാനമായ പി.ഒ.സിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, കേരളത്തിലെ തെരെഞ്ഞടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ എന്നിവർ കെ.സി.ബി.സി പ്രസിഡൻറ് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി ചർച്ച നടത്തി. പ്രഭാതഭക്ഷണം അവിടെനിന്ന് കഴിച്ചാണ് ഇരുവരും മടങ്ങിയത്.
ക്രിസ്ത്യൻ സമുദായത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് അശ്വത് നാരായൺ പിന്നീട് പ്രതികരിച്ചു. സൗഹൃദസന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ചചെയ്തില്ലെന്നുമായിരുന്നു സുരേന്ദ്രെൻറ പ്രതികരണം. കത്തോലിക്ക ആസ്ഥാനത്ത് നിന്നിറങ്ങിയശേഷം ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ ചെല്ലാനത്തേക്കാണ് സുരേന്ദ്രൻ നയിക്കുന്ന യാത്ര നീങ്ങിയത്.
പത്തുദിവസം മുമ്പ് കൊച്ചിയിൽ കെ.സി.ബി.സി അൽമായ കമീഷൻ നടത്തിയ പഠന ശിബിരത്തിൽ വോട്ടർമാരെ ബോധവത്കരിക്കാനുള്ള സംയുക്ത ഇടയ ലേഖനം ഇക്കുറി ഉണ്ടാകില്ലെന്ന് കർദിനാൾ ആലഞ്ചേരി വ്യക്തമാക്കിയിരുന്നു. പകരം പഠനശിബിരത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സമഗ്രരേഖ രാഷ്ട്രീയ പാർട്ടികൾക്ക് പ്രകടനപത്രിക തയാറാക്കുംമുമ്പ് സമർപ്പിക്കും. ക്രൈസ്തവ ദർശനങ്ങളെ മാനിക്കുന്ന, ജനഹിതത്തിെനാപ്പം നിൽക്കുന്ന രാഷ്ട്രീയ കക്ഷികളെയും സഭ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.