ഹിന്ദുപാകിസ്താൻ പരാമർശം: തരൂരിെൻറ ഒാഫിസിനുനേരെ യുവമോർച്ച അതിക്രമം
text_fieldsശശി തരൂർ എം.പിയുടെ ‘ഹിന്ദു പാകിസ്താൻ’ പരാമർശത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിെൻറ ഓഫിസിനുനേരെ യുവമോർച്ച പ്രവർത്തകരുടെ അതിക്രമം. ഓഫിസ് പടിക്കൽ റീത്തു െവച്ചും തരൂരിെൻറ ചിത്രത്തിലും വഴിയിലും കരിഓയിൽ ഒഴിച്ചും പ്രതിഷേധിച്ച പ്രവർത്തകർ ‘പാകിസ്താൻ ഓഫിസ്’ എന്ന ബാനറുംകെട്ടി. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ പുളിമൂടിന് സമീപത്തെ എം.പി ഓഫിസിന് നേരയായിരുന്നു ആക്രമണം. സംഘടിച്ചെത്തിയ പ്രവർത്തകർ ആദ്യം ഓഫിസ് പടിക്കെട്ടിലും മതിലിൽ ചാരിെവച്ചിരുന്ന നോട്ടീസ് ബോർഡിലും കരിഓയിൽ ഒഴിച്ചു. പൊലീസ് എത്തിയിട്ടും പിന്മാറിയില്ല.
മതിലിന് മുകളിൽ കയറി ‘പാകിസ്താൻ ഓഫിസ്’ എന്ന് ബാനർ കെട്ടി. ഇതിനിടെ ഓഫിസിലുണ്ടായിരുന്നവർക്കുനേരെ പ്രകോപനമുണ്ടായി. അപ്പോഴേക്കും കോൺഗ്രസ് പ്രവർത്തകർ തരൂരിനെ പിന്തുണച്ച് മുദ്രാവാക്യവുമായെത്തി. ശശി തരൂരും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി. പ്രസ്താവന പിൻവലിക്കില്ലെന്ന നിലപാട് തരൂർ ആവർത്തിച്ചു.
ഒാഫിസിെൻറ പടിക്കെട്ട് ബ്ലീച്ചിങ് പൗഡർ വിതറി കഴുകി. പൊലീസ് ഇടെപട്ട് ബാനറും നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ കേൻറാൺമെൻറ് പൊലീസ് കേസെടുത്തു. യുവമോർച്ച പ്രതിഷേധത്തിന് സംസ്ഥാന വൈസ് പ്രസിഡൻറ് രജിചന്ദ്രൻ, അംഗം ബി.ജി. വിഷ്ണു, ജില്ല പ്രസിഡൻറ് അനുരാജ്, ജനറൽ സെക്രട്ടറിമാരായ ചന്ദ്രകിരൺ, സതീശ്, അംഗങ്ങളായ ഹരി, രാഹുൽ എന്നിവർ നേതൃത്വം നൽകി.
ഡി.സി.സിയുടെ നേതൃത്വത്തിൽ മോദിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ ഓഫിസിനുനേരെ യുവമോർച്ചപ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ മോദിയുടെ കോലം കത്തിച്ചു. ശശി തരൂരിെൻറ ഒാഫിസിൽനിന്ന് ഏജീസ് ഓഫിസിലേക്ക് പ്രകടനവും നടന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
പ്രധാനമന്ത്രിക്കുള്ള ചോദ്യത്തിന് ഇങ്ങനെയാണോ മറുപടി -തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ചാൽ ഇങ്ങനെയാണോ ബി.ജെ.പിയുടെ മറുപടിയെന്ന് ഡോ. ശശി തരൂർ എം.പി. ജനപ്രതിനിധികളെ നിശ്ശബ്ദരാക്കാനാണ് ഇത്തരം അക്രമത്തിലൂടെ ശ്രമിക്കുന്നത്. ഭയപ്പെടുത്താൻ ശ്രമിക്കുന്നതില്‍ കാര്യമില്ല. ഇതാണോ തങ്ങളുടെ രാഷ്ട്രീയമെന്ന് ബി.ജെ.പി വ്യക്തമാക്കണം. താനും ഹിന്ദുവാണ്. ഇതല്ല ഹിന്ദുത്വം. ഹിന്ദുക്കൾക്ക് േവണ്ടി സംസാരിക്കാൻ ബി.ജെ.പിക്ക് ആരാണ് അവകാശം നൽകിയതെന്നും തരൂർ ചോദിച്ചു.
ബി.ജെ.പിയുടേത് ൈകയൂക്കിെൻറ രാഷ്ട്രീയം -ചെന്നിത്തല
തിരുവനന്തപുരം: ശശി തരൂരിെൻറ ഓഫിസിൽ കരിഓയിൽ ഒഴിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തതിലൂടെ ൈകയൂക്കിെൻറ രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദിസർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുപാകിസ്താൻ ആക്കുമെന്ന തരൂരിെൻറ അഭിപ്രായം അടിവരയിടുന്ന പ്രവൃത്തിലാണ് ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ കാട്ടിക്കൂട്ടിയത്. കോൺഗ്രസ് ശശി തരൂരിന് പൂർണപിന്തുണ നൽകുന്നു. പട്ടാപ്പകൽ അതിക്രമം നടത്തിയ അക്രമകാരികളെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണം. സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണം. പ്രതികരിക്കുന്നവരുടെ വായ അടച്ചുപൂട്ടാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.