നവകേരള സദസ്സിന്റെ അവസാനദിനവും കരിങ്കൊടി, അടി, അറസ്റ്റ്
text_fieldsഈ കറുപ്പിനഴക്... എറണാകുളം നഴ്സിങ് കോളജ് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കാത്ത് എറണാകുളം ടൗൺഹാളിന് പുറത്ത് ഔദ്യോഗിക വാഹനത്തിലിരിക്കുന്ന കൊച്ചുമകൻ ഇഷാൻ -ചിത്രം: ബൈജു കൊടുവള്ളി
മരട്/കോലഞ്ചേരി: നവകേരള സദസ്സിന്റെ അവസാന ദിനത്തിലും കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ സംഘർഷവും ഡി.വൈ.എഫ്.ഐക്കാരുടെ ആക്രമണവും ഉണ്ടായി. കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി.
കുന്നത്തുനാട്ടിലെ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ പുത്തൻകുരിശിൽ രണ്ടിടത്തും കോലഞ്ചേരിയിൽ വേദിക്ക് പുറത്തും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. മരടിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. തൃപ്പൂണിത്തുറയിലേക്കുള്ള യാത്രയിൽ മരടില്‍വെച്ച് മന്ത്രിമാരുടെ ബസിനുനേരെ കരിങ്കൊടി കാണിച്ചതിനും കരുതല്‍ തടങ്കലുമായി ഏഴുപേരെ അറസ്റ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.