യുവാവ് പെൺകുട്ടിയുടെ മുഖത്തടിച്ചു; വിഡിയോ വൈറലായപ്പോൾ വെറുതെയെന്ന് വിശദീകരണം VIDEO
text_fieldsകൊച്ചി: ഫേസ്ബുക്കിൽ ശനിയാഴ്ച വൈറലായത് ഒരു പെൺകുട്ടിയുടെ മുഖത്ത് ആൺകുട്ടി ആഞ്ഞടിക്കുന്ന വിഡിയോ ആണ്. വിഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവും രോഷവും വ്യാപകമായതോടെ അടിച്ചവനും അടികിട്ടിയ പെൺകുട്ടിയും വിഡിയോ എടുത്ത സുഹൃത്തും തങ്ങൾ വെറുതെ ചെയ്തതാണെന്ന വിശദീകരണവുമായി രംഗത്തെത്തി.
കാമറക്ക് മുഖംതിരിഞ്ഞു നിൽക്കുന്ന ആൺകുട്ടിയും അവന് അഭിമുഖമായി ഇരിക്കുന്ന പെൺകുട്ടിയുമാണ് ആദ്യ വിഡിയോയിലുള്ളത്. പരസ്പരം ചിരിച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി യുവാവ് പെൺകുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്നു. കാമറക്കു പിന്നിൽ നിന്ന് അടിക്കെടാ എന്ന് വിളിച്ചു പറയുന്നതും കേൾക്കാം.
മുഖത്തടിച്ചയുടൻ അവൻ ദേഷ്യത്തോടെ നടന്നു പോവുന്നതും പെൺകുട്ടി മുഖംപൊത്തി എഴുന്നേൽക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.