Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം നിശ്ചയിച്ച പിന്നാലെ ഐഫോണും ലക്ഷങ്ങളും നൽകി പ്രതിശ്രുത വരന്‍; ഒടുവിൽ വധു പിന്മാറി, കേസെടുത്ത് പൊലീസ്

text_fields
bookmark_border
വിവാഹം നിശ്ചയിച്ച പിന്നാലെ ഐഫോണും ലക്ഷങ്ങളും നൽകി പ്രതിശ്രുത വരന്‍; ഒടുവിൽ വധു പിന്മാറി, കേസെടുത്ത് പൊലീസ്
cancel

കാഞ്ഞങ്ങാട്: വിവാഹ നിശ്ചയം കഴിഞ്ഞ് പ്രതിശ്രുത വരൻ ഐഫോണും ഏഴ് ലക്ഷത്തിലധികം രൂപയും നൽകിയതിന് പിന്നാലെ ബന്ധത്തിൽ നിന്ന് പിന്മാറി വധു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. ഇതോടെ വരന്റെ മാതാവും പടന്നക്കാട് കരുവളം സ്വദേശിനിയുമായ ഇ. അലീമ നൽകിയ പരാതിയിൽ പ്രതിശ്രുത വധുവിനും വീട്ടുകാർക്കുമെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രതിശ്രുത വധു റിസാന (20), മാതാവ് ഖൈറുന്നീസ (38), സഹോദരൻ റിയാസ് (45) എന്നിവർക്കെതിരെയാണ് കേസ്. കോടതി നിർദേശപ്രകാരമായിരുന്നു നടപടി.

2026 ഏപ്രിൽ അഞ്ചിനായിരുന്നു റിസാനയുടെയും അലീമയുടെ മകന്റെയും വിവാഹം ഉറപ്പിച്ചത്. ബേക്കൽ ഫോർട്ട് റിസോർട്ടിൽവെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. വിവാഹം ഉറപ്പിച്ചതിന് ശേഷം സമ്മാനമായി ഐഫോണും 73,703 രൂപയും ഉൾപ്പെടെ ആകെ 7,57,037 രൂപയുടെ സാധനങ്ങളും പണവും റിസാനയ്ക്ക് ചെറുക്കന്റെ വീട്ടുകാർ കൈമാറിയിരുന്നു. പിന്നാലെയാണ് വിവാഹത്തിന് താത്പര്യമില്ലെന്ന് റിസാന അറിയിച്ച് പിന്മാറിയത്. വിവാഹം ഉറപ്പിച്ച ശേഷം തന്റെ മകനെ മനഃപൂർവം വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വധുവിന്റെ വീട്ടുകാർ ഗൂഢാലോചന നടത്തിയെന്നാണ് അലീമ നൽകിയ പരാതിയിലെ പ്രധാന ആരോപണം. വിവാഹത്തിൽനിന്ന് പിന്മാറിയ ശേഷം നൽകിയ ഐഫോണും മറ്റും തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽനിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ്.ഐ പി.എ. അബ്ദുൽ ബാസിതിനാണ് അന്വേഷണ ചുമതല. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ, വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, പണവും ഐഫോണും കൈമാറിയതിന്റെ വിശദാംശങ്ങൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanhangad Bride Cheats Groom Family
Next Story