പാര്‍ട്ടി വിട്ടൊരു നിലപാടും ഇല്ലെന്ന് ബി.ആർ.എം. ഷഫീർ; ‘അവസാനമായി കാണേണ്ടത് ഈ മൂവര്‍ണ കൊടിയാണ്...’
text_fieldsമൂന്നാറില്‍ നിന്ന് മുവാറ്റുപുഴ ടൗണില്‍ വന്ന് ഇറങ്ങിയപ്പോള്‍ ബി.ആർ.എം. ഷഫീറിനോടൊപ്പം സെൽഫിയെടുക്കുന്നു
കോഴിക്കോട്: തന്റെ ചിന്തയിൽപ്പോലുമില്ലാത്ത വിഷയങ്ങൾ വാർത്തയാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ബി.ആർ.എം. ഷഫീർ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ അമർഷം പങ്കുവെച്ചത്. മരിക്കും മുമ്പ് ശഹാദത്ത് ചൊല്ലി റൂഹ് പിരിയും മുമ്പ് അവസാനമായി കാണേണ്ടത് ഈ മൂവര്‍ണ കൊടിയാണ് ... ഇന്നത്തെ എന്റെ സാഹചര്യം വച്ച് ആരും വിലപേശണ്ട..വാര്ത്തചമയ്ക്കണ്ട... എന്നാണ് ഷഫീർ എഴുതുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ:
ഓണ്‍ലൈന്‍ മാപ്രകളോടാണ്.. പേര്ഃ BRM ഷഫീര്‍ B എന്നാല്‍ ബഷീര്‍ (എന്റെ ഇനിഷ്യല്‍ ) പാര്‍ട്ടി ...കോണ്‍ഗ്രസാണ് മരിച്ച് തല്ക്കീനോതി പള്ളിക്കുഴിയില്‍ വയ്ക്കുമ്പോഴും കോണ്‍ഗ്രസായിരിക്കും...മരിക്കും മുമ്പ് ശഹാദത്ത് ചൊല്ലി റൂഹ് പിരിയും മുമ്പ് അവസാനമായി കാണേണ്ടത് ഈ മൂവര്‍ണ കൊടിയാണ് ... ഇന്നത്തെ എന്റെ സാഹചര്യം വച്ച് ആരും വിലപേശണ്ട..വാര്ത്തചമയ്ക്കണ്ട.. പാര്‍ട്ടി വിട്ടൊരു നിലപാടും ഇല്ല... ഇതു വരെ ജീവിച്ചത് വക്കീല്‍ പണിയെടുത്താണ്.. ആരുടെയും ഔദാര്യമോ,കൈമടക്കോ പറ്റിയിട്ടില്ല.. കൂലിപ്രാസംഗികനായിട്ടില്ല... എന്റെ പാര്‍ട്ടി ക്ക് എനിക്ക് സീറ്റ് തരാനും,നിഷേധിക്കാനുമുള്ള അവകാശമുണ്ട്... സീറ്റ് തന്നപ്പോള്‍ അഹങ്കരിച്ചിട്ടില്ല... തരാത്തപ്പോള്‍ ഒരു ഇലപൊഴിയുന്ന ശബ്ദം പോലും ഉണ്ടാക്കിയിട്ടില്ല..ഉണ്ടാക്കുകയുമില്ല..കലാപങ്ങള്‍ക്ക് തീ പകര്‍ന്നിട്ടില്ല.. ജീവിതപ്രതിസന്ധിയില്‍ ശ്രദ്ധക്കുറവ് കൊണ്ട് സാമ്പത്തിക ഭദ്രത ഇല്ലാതായി എന്നു മാത്രം. എന്നാലും ആരേയും പറഞ്ഞ് പറ്റിച്ചിട്ടില്ല.. ഒരാളേയും മനസ്സറിഞ്ഞ് ദ്രോഹിച്ചിട്ടില്ല..
എതിര്പാര്ട്ടിക്കാരോട് രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്...വ്യക്തി ഹത്യ നടത്തിയിട്ടില്ല... എല്ലാ മതങ്ങളേയും,ആരാധനകളേയും മാനിച്ച് അവിടങ്ങളിലെല്ലാം പോയിട്ടുണ്ട്...മനസ്സില്‍ പോലും ജാതി മത വര്‍ഗ്ഗീയത ചിന്തിച്ചിട്ടില്ല..അതു കൊണ്ട് BRM എന്ന വ്യക്തിയെ ആത്മാവായ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തി മാറ്റി തെറ്റായ വാര്‍ത്ത കൊടുക്കണ്ട..എവിടെ പോയാലും ഓടിയെത്തി കെട്ടി പിടിച്ച് നില്ക്കുന്ന ആയിരങ്ങള്‍ ഓരോ തെരുവിലും ഉണ്ട്...അവരാഎന്റെ ഏക ജീവിത സമ്പാദ്യം... പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായാല്‍ പ്രതിരോധിക്കാന്‍ ആദ്യ വരിയില്‍ ഉണ്ടാവും..ആളായും ...വാക്കായും....വിശുദ്ധ വാക്ക്യങ്ങളില്‍ ഇങ്ങനെ ഒരു വാചകമുണ്ട്...''നിനക്ക് വിധിച്ചത് ഏഴാം ആകാശത്തിന് മുകളില്‍ നിന്ന് ആയാലും നാഥനായ ഞാന്‍ വിധിച്ചാല്‍ നിനക്ക് കിട്ടും..നിനക്ക് വിധിച്ചില്ലങ്കില് രണ്ടു ചുണ്ടുകള്‍ക്കിടയില്‍ നിന്നായാലും തെറിച്ചു പോകപ്പെടും..(ഞാന്‍ സര്‍വ്വശക്തനായ നാഥനില്‍ ഭരമേല്‍പ്പിച്ചു).
(ഫോട്ടോ-ഇന്നലെ അവിചാരിതമായി മൂന്നാറില്‍ നിന്ന് മുവാറ്റുപുഴ ഠൗണില്‍ വന്ന് ഇറങ്ങിയപ്പോള്‍ സ്നേഹത്തോടെ ഓടി വന്നവരോടൊപ്പം )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

