കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു; വീണത് പ്ലാറ്റ്ഫോമിനും ട്രെയിനിനും മുകളിൽ
text_fieldsകോഴിക്കോട്: കനത്തമ മഴയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ കെട്ടിടം തകർന്നുവീണു. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്ന് പ്ലാറ്റ്ഫോമിലേക്ക് പതിച്ചത്. നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങൾ വീണു. സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാൽ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും ഈ സമയത്ത് ട്രെയിനുകൾ ഒന്നും സർവിസ് നടത്തിയിരുന്നില്ല.
130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെയാണ്, ഇന്നലെ രാത്രി മുതൽ പെയ്ത കനത്തമഴയിൽ കെട്ടിടം നിലംപതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

