വെടിയുണ്ട കണ്ടെത്തിയ സംഭവം; തീവ്രവാദ സംഘടനകളെ സംശയം
text_fieldsകൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ പി.ഒ.എഫ് (പാകിസ്താൻ ഓർഡനൻസ് ഫാക്ടറി) മുദ്ര പതിച്ച വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തീവ്രവാദ സംഘടനകളിലേക്കും. തീവ്രവാദ, മാവ ോവാദി സംഘങ്ങൾ ഇത്തരം വെടിയുണ്ട ഉപയോഗിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. തീവ്രവാദ സംഘടനകളിൽ ഉൾപ്പെട്ടവർ വനമേഖലയിൽ വെടിയുണ്ടകൾ കൊണ്ടുവെച്ചത ാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
അതിനിെട, ഡി.ഐ.ജി അനൂപ് ജോൺ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. തീവ്രവാദവിരുദ്ധ സ്ക്വാഡിനൊപ്പം, ക്രൈംബ്രാഞ്ച്, ലോക്കല്‍ പൊലീസ്, രഹസ്യാന്വേഷണവിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരേയും സംഘത്തില്‍ ഉള്‍പ്പെടുത്തി. വെടിയുണ്ട പൊലീസിെൻറ ശ്രദ്ധയിൽ എത്തണമെന്ന ലക്ഷ്യത്തിലാണ് റോഡരുകിൽ ഉപേക്ഷിച്ചതെന്നാണ് നിഗമനം.
തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിനു സമീപം റോഡ് നിർമാണത്തിനായി മണ്ണെടുത്തിട്ട സ്ഥലത്തായാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ജനുവരി 28ലെ കൊല്ലം, തിരുവനന്തപുരം എഡിഷനുകളിലുള്ള രണ്ട് ദിനപത്രങ്ങളിലാണ് വെടിയുണ്ട പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം തമിഴ്നാട്ടിലെ വൈദ്യുതി ബില്ലും അന്വേഷണസംഘത്തിന് ലഭിച്ചു. വൈദ്യുതി ബില്ലിെൻറ ഉറവിടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
28 മുതല്‍ പാതയിലൂടെ കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. സ്വകാര്യ വ്യക്തികളും പൊതു സ്ഥാപനങ്ങളും പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളുടെ ദൃശ്യങ്ങൾ ശേഖരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.