ബസ് ഡ്രൈവറുടെ മരണം കൊലപാതകം; രണ്ട് സഹപ്രവർത്തകർ അറസ്റ്റിൽ
text_fieldsകറുകച്ചാൽ(കോട്ടയം): ചമ്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ ബംഗ്ലാംകുന്നിൽ രാഹുലിനെ (35) കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സഹപ്രവർത്തകരായ രണ്ടുപേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട് സ്വദേശികളായ തിയ്യാനിയിൽ സുനീഷ് (42), അമ്പലക്കവല തകടിപ്പുറം വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഒരേ കമ്പനിയുടെ രണ്ട് ബസിലെ തൊഴിലാളികളാണ് ഇവർ. ഓട്ടം കഴിഞ്ഞ് ബസ് ഗാരേജിലെത്തിയ മൂവരും എട്ടരയോടെ ഇവരുടെ സഹപ്രവർത്തകെൻറ വിവാഹച്ചടങ്ങിന് നെടുംകുന്നത്തേക്ക് പോയി. ഇവിടെ എത്തി മദ്യപിക്കുന്നതിനിടെ രാഹുൽ സുനീഷിനെയും വിഷ്ണുവിനെയും അസഭ്യം പറഞ്ഞു. ഇതേതുടർന്ന് വാക്തർക്കമുണ്ടായി. രാത്രി 10ന് വിഷ്ണുവിെൻറ ബൈക്കിൽ രാഹുലിനെ തിരികെ ഗാരേജിലെത്തിച്ചു. സുനീഷും പിന്നാലെ ബൈക്കിലെത്തി. ഇവിടെ വെച്ച് വീണ്ടും വാക്തർക്കമുണ്ടായി. തുടർന്നുണ്ടായ സംഘട്ടനത്തിൽ മർദനമേറ്റ രാഹുൽ ഗാരേജിൽനിന്ന് കാറെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി. കാറിൽനിന്ന് പുറത്തിറങ്ങിയ രാഹുൽ റോഡിൽ കിടന്നുരുണ്ട് കാറിനടിലേക്ക് കയറിയതാകാമെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച പുലർച്ച ആറിനാണ് രാഹുലിെൻറ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ തലക്കുള്ളിലും നെഞ്ചിലും ഗുരുതര പരിക്ക് കണ്ടതോടെയാണ് കൊലപാതകമെന്ന് സംശയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.