കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സുരക്ഷിതത്വം ഒരുക്കണം: മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഴിക്കോടുനിന്നും ബംഗ്ലുരുവിലേയ്ക്ക പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സ് യാത്രക്കാരെ കര്‍ണ്ണാടകയിലെ ചന്നപ്പട്ടണത്തില്‍ വെച്ച് കൊള്ളയടിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മുന്‍കരുതതലുകള്‍ എടുക്കണം.
അന്തര്‍ സംസ്ഥാന പാതയില്‍ കേരള പോലീസും ജാഗ്ര പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് കേരളാ പോലീസ് മേധാവി ലോക് നാഥ് ബെഹ്റ കര്‍ണാടക ഡി.ജി.പിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. കൊള്ളയടിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് ഡി.ജി.പി.ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.