പൗരത്വ നിയമം: കെ.സി.ബി.സി വക്താവിെൻറ ‘ജന്മഭൂമി’ ലേഖനം വിവാദത്തിൽ
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’യിൽ കെ. സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് എഴുതിയ ലേഖനം വിവാദത്തിൽ. ലേഖനം കേരള കത് തോലിക്ക സഭയുടെ ഔദ്യോഗിക നിലപാടാണോയെന്ന് കെ.സി.ബി.സി വ്യക്തമാക്കണമെന്ന് സഭ സുതാര ്യ സമിതി (എ.എം.ടി) ആവശ്യപ്പെട്ടു.
അടുത്തിടെയായി ഹിന്ദുത്വ വർഗീയതക്ക് കുടപിടിക്കുന്നത് ക്രൈസ്തവ സഭ മേലധ്യക്ഷരുടെ രീതിയായി മാറിയെന്ന് എ.എം.ടി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. രാജ്യം മുഴുവൻ സി.എ.എയെയും എൻ.ആർ.സിയെയും എതിർക്കുന്നത് ഇസ്ലാമിെൻറ പ്രശ്നമായതുകൊണ്ടല്ല; ഭരണഘടനാ പ്രശ്നമായതുകൊണ്ടാണ്. ഏത് ന്യായത്തിെൻറ പേരിലായാലും മതപരമായ വേർതിരിവ് അനുവദിച്ചുകൂടാ. 1998 മുതൽ ഉത്തരേന്ത്യയിലെ ഹൈന്ദവ തീവ്രവാദികൾ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് സ്ഥിരം സംഭവമായി. ’98ൽ മാത്രം ഇത്തരം 90 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വി.എച്ച്.പി, ബജ്റംഗ്ദൾ, ആർ.എസ്.എസ് സംഘടനകളും പോഷകവിഭാഗങ്ങളുമായിരുന്നു ഇതിന് പിന്നിൽ.
ഈ സംഭവങ്ങളെല്ലാം ഇന്ത്യ മതേതര രാജ്യമായി നിലനിൽക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തുന്നു. ഹിന്ദുവിെനയോ മുസ്ലിമിനെയോ ക്രൈസ്തവെനയോ അല്ല മറിച്ച് അവരിലെ തീവ്രവാദി ഗ്രൂപ്പുകളെയാണ് രാജ്യനന്മക്കായി ഒഴിവാക്കേണ്ടത്. കെ.സി.ബി.സി വക്താവിെൻറ ലേഖനം തെറ്റിദ്ധാരണജനകവും മതേതര മൂല്യങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ്. ക്രിസ്ത്യാനിയെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് നടുവിൽനിന്ന് രക്തം കുടിക്കാനുള്ള ബി.ജെ.പി, ആർ.എസ്.എസ് അജണ്ടക്ക് മുന്നിൽ തൽക്കാല കാര്യസാധ്യത്തിന് വേണ്ടി സഭാ മേലധ്യക്ഷർ നമോവാകം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും സമിതി ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.