അതിരൂപത സ്ഥലംവില്പന വ്യാജരേഖ ഉപയോഗിച്ചെന്ന്; കർദിനാളിനെതിരെ പൊലീസിൽ പരാതി
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥലംവില്പനയുമായി ബന്ധപ്പെട്ട് വീണ്ടു ം വിവാദം ചൂടുപിടിക്കുന്നു. ഭൂമിവിവാദത്തിൽ വ്യാജപട്ടയം നിർമിക്കാൻ കർദിനാൾ മാർ ജ ോർജ് ആലഞ്ചേരി നിർദേശം നൽകിയതായി കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡൻറ് അഡ്വക്കേറ്റ് പോളച്ചൻ പുതുപാറ ആരോപിച്ചു.
മാർ ആലഞ്ചേരി, ഫാ. ജോഷി പുതുവ, സാജു വർഗീസ് എന്നിവർക്കെതിരെ കേെസടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാഴക്കാലയിലെ 31.97ആര് സ്ഥലം വിറ്റത് വ്യാജപട്ടയ അടിസ്ഥാനത്തിലായിരുന്നു. എറണാകുളം ലാന്‍ഡ് ട്രൈബ്യൂണല്‍ സ്പെഷല്‍ തഹസില്‍ദാര്‍ മുഖാന്തരം 1976ല്‍ 157ാം നമ്പറായി എറണാകുളം അങ്കമാലി അതിരൂപതയുടെ പേരില്‍ ഈ സ്ഥലം പതിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തില്‍ പറയുന്നത്. 392ാം നമ്പര്‍ പട്ടയം ആെണന്നും ആധാരത്തില്‍ പറയുന്നു.
എന്നാല്‍, 1976ല്‍ എറണാകുളം-അങ്കമാലി അതിരൂപത എന്നപേരില്‍ രൂപതതന്നെ ഉണ്ടായിരുന്നില്ല. അതിരൂപത നിലവില്‍വന്നത് 1992ലാണ്. അതിനുമുമ്പേ രൂപതയുടെ പേരില്‍ പട്ടയം ലഭിച്ചു എന്നാണ് ആധാരം പറയുന്നത്. എന്നാല്‍, വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖകളില്‍ 392 നമ്പറില്‍ കാണുന്നത് കുഞ്ഞു താത്തി എന്ന പേരില്‍ ഒരാള്‍ക്ക് കുടികിടപ്പ് പതിച്ചുകൊടുത്ത രേഖകളാണ്.
അതിരൂപതയിലെ സാമ്പത്തികവിഭാഗത്തിെൻറ ചുമതല നിർവഹിക്കുന്ന ജോഷി പുതുവക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയതിെൻറ മിനിറ്റ്സ് പോളച്ചൻ പുറത്തുവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.