കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസും; 30 പേർക്കെതിരെ കേസ്
text_fieldsഒറ്റപ്പാലം: കൊലവിളി മുദ്രാവാക്യം മുഴക്കി പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉൾെപ്പടെ 30 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലപ്പാറ പഞ്ചായത്ത് അംഗവും യു.ഡി.എഫ് പ്രതിനിധിയുമായ ടി.പി. കൃഷ്ണകുമാറിനെ സി.പി.എം പ്രവർത്തകൻ ഹൈദരാലി മർദിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച അമ്പലപ്പാറയിൽ നടന്ന പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യമുയർന്നത്.
ഹൈദരാലിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ഓർത്ത് കളിച്ചോ സൂക്ഷിച്ചോ, നിന്നെപ്പിന്നെ കണ്ടോളാം, കൈയും വെട്ടും കാലും വെട്ടും തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രകടനം.
അതേസമയം, കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്നും അന്യായമായി പ്രതിഷേധപ്രകടനം നടത്തിയതിനും ലോക്ഡൗൺ കാലത്ത് ആളെക്കൂട്ടിയതിനും മാർഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസെന്നും ഒറ്റപ്പാലം സി.ഐ എം. സുജിത്ത് പറഞ്ഞു. കൃഷ്ണകുമാറിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ചുനങ്ങാട് മലപ്പുറം പുളിക്കൽ വീട്ടിൽ ഹൈദരാലിക്കെതിരെ കേസെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.