Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതപരിവർത്തനം ആരോപിച്ച്...

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്; പള്ളി ഇടിച്ചുനിരത്താൻ അക്രമികൾ ബുൾഡോസറുമായെത്തി

text_fields
bookmark_border
Malayali Pastor, Religious Conversion Case
cancel

ഇടുക്കി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെ മതസ്പർധ വളർത്തൽ, മതവിശ്വാസത്തെ അപമാനിക്കൽ, വിദ്വേഷ പ്രചാരണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്.

22 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പ്രവർത്തിച്ചു വരുന്ന തോമസ് ജോര്‍ജിന് ജൂലൈ 15നാണ് കേസെടുത്ത വിവരം ലഭിച്ചത്. പാസ്റ്റർ നിലവിൽ കേരളത്തിലാണുള്ളത്. പാസ്റ്റർക്കെതിരായ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് നാലിലേക്ക് മാറ്റിയിട്ടുണ്ട്. ബജ്റംഗ്ദൾ, ഹനുമാൻ സേന അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ പരാതിയിലാണ് തനിക്കെതിരെ കേസ് കൊടുത്തതെന്ന് തോമസ് ജോര്‍ജ് പറയുന്നു. അക്രമിസംഘം പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രാർഥന നടക്കുന്ന സമയത്ത് രണ്ട് തവണ ദേവാലയത്തിന് നേരെ ആക്രമണം നടന്നതായി തോമസ് ജോര്‍ജ് മാധ്യമങ്ങളോട് പറയുന്നു. ജൂൺ 29നാണ് അക്രമി സംഘം ദേവാലയത്തിനുള്ളിൽ കടന്ന് ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിച്ചത്. പള്ളി ഇടിച്ചുനിരത്താനായി ബുൾഡോസറുമായാണ് സംഘം എത്തിയത്. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തിയതിനാൽ അനിഷ്ട സംഭവം ഉണ്ടാകാതിരുന്നത്.

ജൂലൈ ആറിന് ബുൾഡോസർ അടക്കമുള്ളവയുമായി അഞ്ഞൂറോളം വരുന്ന അക്രമിസംഘം വീണ്ടും ദേവാലയത്തിൽ എത്തുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി അക്രമികളെ തടയുകയായിരുന്നു. തുടർന്നുള്ള രണ്ട് ഞായറാഴ്ചകളിൽ പൊലീസ് സംരക്ഷണത്തിലാണ് പള്ളിയിൽ പ്രാർഥനകൾ നടന്നത്.

പ്രാർഥന നടത്തുന്നവർക്കെതിരെ മുൻപൊരിക്കലും പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും തോമസ് ജോര്‍ജ് പറയുന്നു.

അതേസമയം, ഛത്തിസ്ഗഢിൽ ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ഇന്ന് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻ.ഐ.എ കോടതിയിലും കീഴ്കോടതികളിലും നടന്ന വാദത്തിനിടെ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീകൾക്ക് കോടതി ജാമ്യം അനുവദിച്ചത്.

ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെയാണ് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഛത്തിസ്ഗഢ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanreligious conversionsPastorLatest News
News Summary - Case filed against Malayali pastor in Rajasthan for alleged religious conversion
Next Story