Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷുക്കൂർ വധം: പി. ജയരാജൻ അടക്കമുള്ള പ്രതികളുടെ വിചാരണ പൂർത്തിയായി; വിധി 12ന്

text_fields
bookmark_border
Abdul Shukkur, P. Jayarajan
cancel
camera_alt

അരിയിൽ അബ്ദുൽ ഷുക്കൂർ, പി. ജയരാജൻ

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അടക്കമുള്ളവർ പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കൊച്ചി സിബിഐ പ്രത്യേക കോടതിയിൽ പൂർത്തിയായി. നവംബർ 12ന് വിധി പറയും.

സിബിഐ പ്രത്യേക കോടതി ജഡ്ജി പി. ശബരിനാഥിന്റെ മുമ്പാകെ 2025 മേയ് അഞ്ചിനാണ് വിചാരണ ആരംഭിച്ചത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെ വിസ്തരിച്ചു. തുടർനടപടികൾക്കായി കേസ് നവംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.

2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ എംഎസ്എഫ് നേതാവ് അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയതിനെത്തുടർന്നാണ് സിബിഐ ഏറ്റെടുത്തത്.

അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി. രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കം 33 പേരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്.

സിബിഐ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. വിചാരണയ്ക്കിടെ പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി. 238 രേഖകളും 21 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.

സിബിഐക്കുവേണ്ടി സീനിയർ പ്രോസിക്യൂട്ടർ എം. നവാസും പ്രോസിക്യൂഷൻ അസിസ്റ്റന്റ് കെ. പത്മനാഭനും ഹാജരായി. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - P. Jayarajan Trial Ends in Ariyil Shukoor Case: Kochi CBI Court to Pronounce Verdict
Next Story