ചെമ്പിരിക്ക ഖാദിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ
text_fieldsകൊച്ചി: ചെമ്പിരിക്ക -മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമല്ല െന്ന് വ്യക്തമാക്കി സി.ബി.െഎ അന്വേഷണം അവസാനിപ്പിച്ചു. അതേസമയം ഇത് അപകടമരണമോ ആ ത്മഹത്യയോ ആണെന്ന് പറയാൻ മതിയായ തെളിവുകളില്ലെന്നും സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി കെ.ജെ. ഡാർവിൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത് നാലാം തവണയാണ് മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.െഎ റിപ്പോർട്ട് നൽകുന്നത്.
അദ്ദേഹത്തിെൻറ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിെൻറ ഒരു ലക്ഷണവുമില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍, വിദഗ്ധരുടെ നിരീക്ഷണങ്ങള്‍, മറ്റ് തെളിവുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ കൊലപാതക സാധ്യതക്കോ ആത്മഹത്യാപ്രേരണേക്കാ തെളിവില്ലെന്നാണ് സി.ബി.െഎ പറയുന്നത്. നേരത്തേ, ആത്മഹത്യയാണെന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിച്ചേർന്നിരുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ തക്ക ഒരു തെളിവുമില്ലെന്നാണ് പുതിയ റിപ്പോർട്ടിലുള്ളത്.
പുതുച്ചേരി ജിപ്മെറിലെ സൈക്യാട്രി അഡീഷനൽ പ്രഫസർ ഡോ. വികാസ് മേനോൻ, ഫോറൻസിക് മെഡിസിൻ മേധാവി ഡോ. കുസകുമാർ സാഹ, സൈക്യാട്രി പ്രഫസർ ഡോ. മൗഷ്മി പുർകായസ്ത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ. അറിവഴകൻ, സൈക്യാട്രി സോഷ്യൽ വർക്കർ കെ. രേഷ്മ എന്നിവരടങ്ങിയ സംഘം തയാറാക്കിയ മശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
2010 ഫെബ്രുവരി 15 നാണ് മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.െഎ ഏറ്റെടുക്കുകയായിരുന്നു. കരളിന് കാന്‍സര്‍ ബാധിതനായിരുന്ന മൗലവി മംഗലപുരം കാസര്‍കോട് മേഖലകളിലെ 140ഓളം മഹല്ലുകളുടെ ഖാദിയായിരുന്നു.
പൂര്‍ണമായും മതനിഷ്ഠ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന ഹരജിയിലെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി പലതവണ തുടരന്വേഷണത്തിന് നിർദേശം നൽകിയത്.
അന്വേഷണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ എതിർകക്ഷികൾക്ക് ഈ മാസം 29 ലേക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.