വാക്സിൻ സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്താം; അവസരം ഒരിക്കൽ മാത്രം
text_fieldsrepresentative image
തിരുവനന്തപുരം: വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനും തെറ്റ് തിരുത്താനും ആരോഗ്യവകുപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തി. രണ്ട് ഡോസുകളുടെയും വിവരങ്ങൾ ഒരു സർട്ടിഫിക്കറ്റിൽ ചേർക്കുന്നതിനടക്കം ഈ അവസരം ഉപയോഗപ്പെടുത്തം. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിന്‍ വെബ്സൈറ്റില്‍നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ മാത്രമാണ് തിരുത്തലിന് അവസരമുള്ളത്.
തിരുത്തലിന് ഇൗ വഴി
https://selfregistration.cowin.gov.in ഇൗ ലിങ്ക് വഴി കോവിൻ പോർട്ടലിൽ പ്രവേശിക്കണം. വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്കിയ ഫോണ്‍ നമ്പര്‍ നല്കി 'ഗെറ്റ് ഒ.ടി.പി' ക്ലിക്ക് ചെയ്യണം. ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ വരും. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന 'റെയ്സ് ആന്‍ ഇഷ്യു'വില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന് ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്പോര്‍ട്ട് ഡീൈറ്റല്സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെംബര്‍ രജിസ്ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ ഇവിടെ കാണാം.
സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താം
പേര്, വയസ്സ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന് ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം.
രണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍
രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി 'മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍' ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യണം.
പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍
പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ 'ആഡ് മൈ പാസ്പോര്‍ട്ട് ഡീൈറ്റല്സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്പോര്‍ട്ട് നമ്പര്‍ തെറ്റാതെ ഉൾപ്പെടുത്താം.
മറ്റൊരാള്‍ നമ്മുടെ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍
നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ 'റിപ്പോര്‍ട്ട് അണ്‍നോണ്‍ മെംബര്‍ രജിസ്ട്രേഡ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്യാനാകും.
ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
വാക്സിന് നല്കിയ തീയതിയും ബാച്ച് നമ്പറും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി ഒ.ടി.പി നമ്പര്‍ നല്കി വെബ്സൈറ്റില്‍ പ്രവേശിക്കണം. അപ്പോള്‍ അക്കൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.
നാലുപേരുടെയും തിരുത്താം
ഒരു മൊബൈല്‍ നമ്പറില്‍നിന്ന് നാലുപേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അതിനാല്‍ നാലുപേരുെടയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.
ഒാർക്കുക, തിരുത്തൽ ഒറ്റത്തവണ മാത്രം
കോവിഡ് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കണം. ഇനിയും തെറ്റുപറ്റിയാല്‍ പിന്നെ അവസരം ലഭ്യമല്ല. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.