ചാൻസലറുടെ നടപടി വെറ്ററിനറി സർവകലാശാല ചട്ടപ്രകാരം
text_fieldsകൊച്ചി: കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള ചാൻസലർകൂടിയായ ഗവർണറുടെ നടപടി സർവകലാശാല ചട്ടപ്രകാരം. സർവകലാശാല ആക്ടിലെ 9(9) വകുപ്പ് പ്രകാരം വി.സിയെ നീക്കം ചെയ്യൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ സാധ്യമാകൂ. ഈ വകുപ്പ് പ്രകാരമാണ് സിറ്റിങ് ജഡ്ജിയെ അന്വേഷണച്ചുമതല ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാർ ജനറലിന് ചാൻസലർ കത്ത് നൽകിയത്. കോടതിയാണ് ഇനി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനുള്ള സാധ്യത വിരളമാണ്. വിരമിച്ച ജഡ്ജിമാരെയാണ് ജുഡീഷ്യൽ അന്വേഷണത്തിന് നിയമിക്കാറുള്ളത്. ഇക്കാര്യത്തിൽ രജിസ്ട്രാർ ജനറൽ ഉത്തരവിടണം.
അതേസമയം, ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്ത് അടുത്തദിവസം തന്നെ വി.സി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അനിവാര്യ സാഹചര്യങ്ങളിൽ വി.സി അടക്കം വെറ്ററിനറി സർവകലാശാല അധികൃതരെ സസ്പെൻഡ് ചെയ്യാൻ ആക്ടിലെ 9(8) വകുപ്പ് പ്രകാരം ചാൻസലർക്ക് അധികാരമുണ്ട്. എന്നാൽ, വി.സിയെ സസ്പെൻഡ് ചെയ്ത ചാൻസലറുടെ ഉത്തരവിൽ 9 (9) വകുപ്പുപ്രകാരം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതടക്കം ചൂണ്ടിക്കാട്ടിയാവും അദ്ദേഹം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.