ചാൻസലർ ബില്ല്: ഗവർണർ നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: നിയമസഭ പാസാക്കിയ സർവകലാശാല ചാൻസലര്‍ ബില്ലിൽ തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമോപദേശം തേടി. ഗവർണറുടെ പരിഗണനക്കായി അയച്ച ബില്ലിൽ രാജ്ഭവൻ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കെയാണ് ഗവർണർ തുടർനടപടികൾ ആരംഭിച്ചത്.
കേരളത്തിന് പുറത്തുള്ള ഗവർണർ ജനുവരി മൂന്നിനേ തലസ്ഥാനത്തെത്തൂ. അതിനുമുമ്പ് ആദ്യപടിയെന്ന നിലയിലാണ് നിയമോപദേശത്തിന് ബില്ല് വിട്ടത്. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസലിന്‍റെ നിയമോപദേശം പരിശോധിച്ചശേഷം ഭരണഘടന വിദഗ്ധരുമായി കൂടിയാലോചന നടത്തി ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ ബിൽ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വൈസ് ചാൻസലർ നിർണയ സമിതിയിൽനിന്ന് ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ല് മാസങ്ങളായി തീരുമാനമെടുക്കാതെ രാജ്ഭവനിൽ മാറ്റിവെച്ചിരിക്കുകയാണ്. അതിനിടെയാണ് ഈ ബില്ലും എത്തിയത്. ലോകായുക്ത ബില്ലിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ ഭേദഗതി ബില്ലിൽ ഒരുവർഷത്തിലേറെയായി ഗവർണറുടെ തീരുമാനം നീളുകയാണ്. ചാൻസലര്‍ ബില്ലിൽ തീരുമാനം അനന്തമായി നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.