Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട്​ കേസുകളിൽ ഉടൻ കുറ്റപത്രം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​ര​ത്തെ​യും പ​ത്ത​നം​തി​ട്ട​യി​ലെ​യും കേ​സു​ക​ളി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​കു​ന്ന​ത്
Rahul Mamkootathil
cancel
camera_alt

രാഹുൽ മാങ്കൂട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിലി​നെ​തി​രാ​യ ര​ണ്ട്​ ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം വൈ​കാ​തെ സ​മ​ർ​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ​യും പ​ത്ത​നം​തി​ട്ട​യി​ലെ​യും കേ​സു​ക​ളി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് ആ​ദ്യ കു​റ്റ​പ​ത്രം. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ര​ണ്ടാ​മ​ത്തെ കു​റ്റ​പ​ത്രം.

മു​ൻ എം.​എ​ൽ.​എ​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മാ​യ​തി​നാ​ൽ എ​സ്.​ഐ.​ടി അ​നു​മ​തി തേ​ടി. കേ​സു​ക​ളി​ൽ തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഫെ​നി നൈ​നാ​നെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്.​പി​യാ​യി​രു​ന്ന പൂ​ങ്കു​ഴ​ലി കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കു​ന്ന​തി​ന് മു​മ്പ് കു​റ്റ​പ​ത്ര​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കി നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ശേ​ഷം മേ​ധാ​വി കു​റ്റ​പ​ത്ര​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. മൂ​ന്ന് ബ​ലാ​ത്സം​ഗ കേ​സു​ക​ളാ​ണ് നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​രു കേ​സി​ൽ നേ​ര​ത്തെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Charge sheet soon in two Rahul cases
Next Story