രോഗമില്ലാതെ കീമോ നൽകിയ രജനിക്ക് കൂടുതൽ നഷ്ടപരിഹാരം: റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: ഡോക്ടർമാരുടെ അനാസ്ഥ കാരണം അർബുദ രോഗമില്ലാതെ കീമോ നൽകിയ രജനിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സർക്കാറിെൻറ അഭിപ്രായം നാലാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും രജനിക്ക് നൽകിയ മൂന്നുലക്ഷം രൂപ അപര്യാപ്തമാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
രജനി നിർധന കുടുംബാംഗമാണ്. എട്ടുവയസ്സുള്ള കുട്ടിയും വൃദ്ധരായ മാതാപിതാക്കളും രജനിയുടെ സംരക്ഷണത്തിലാണ്. അർബുദ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. കമീഷൻ മുമ്പാകെ ഹാജരായ രജനി തെൻറ ദയനീയ സ്ഥിതി വിവരിച്ചു. കേസ് മാർച്ച് 16ന് മാവേലിക്കര റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകരായ പി.കെ. രാജു, ഡോ. ഗിന്നസ് മാടസ്വാമി, ഡോ. ജി. സാമുവേൽ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.