ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന്
text_fieldsചെങ്ങമനാട്: പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ സി.പി.എമ്മില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. അവിശ്വാസത്തിലൂടെ സി.പി.എമ്മിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടതിനത്തെുടര്‍ന്നാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടത്തുകയും, തുല്യവോട്ടുകള്‍ ലഭിച്ചതിനത്തെുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരി പ്രസിഡന്‍റാവുകയും ചെയ്തത്. കെടുകാര്യസ്ഥത, തന്‍ പ്രമാണിത്തം, സ്വജനപക്ഷപാദം, വികസന മുരടിപ്പ് തുടങ്ങിയവ ആരോപിച്ച് യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് സി.പി.എമ്മിലെ പി.ആര്‍.രാജേഷ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്തായത്.
പഞ്ചായത്തില്‍ മൊത്തം 18 അംഗങ്ങളാണുള്ളത്. സി.പി.എം-ആറ്, യു.ഡി.എഫ്-ആറ് (കോണ്‍ഗ്രസ്-അഞ്ച്, മുസ്ലിം ലീഗ്-ഒന്ന്), ബി.ജെ.പി-അഞ്ച്, എസ്.ഡി.പി.ഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലേയും, യു.ഡി.എഫിലേയും, ബി.ജെ.പിയിലേയും അംഗങ്ങള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചു. സി.പി.എമ്മിലെ പി.ആര്‍.രാജേഷിനെയാണ് വീണ്ടും മത്സരിപ്പിച്ചത്.
സി.പി.എമ്മിലെ ടി.കെ.സുധീര്‍ നിര്‍ദ്ദേശിച്ചു. സുമ ഷാജി പിന്താങ്ങി. കോണ്‍ഗ്രസിലെ ദിലീപിന്‍െറ പേര് മുസ്ലിം ലീഗിലെ കെ.എം.അബ്ദുല്‍ഖാദര്‍ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസിലെ ജെര്‍ളി കപ്രശ്ശേരി പിന്താങ്ങി. ബി.ജെ.പിയിലെ രവിയുടെ പേര് വി.എന്‍.സജീവ്കുമാര്‍ നിര്‍ദ്ദേശിക്കുകയും, ലത ഗംഗാധരന്‍ പിന്താങ്ങുകയുമായിരുന്നു. എസ്.ഡി.പി.ഐയിലെ മനോജ്.പി.മൈലന്‍ വിട്ട് നിന്നു. മൂന്ന് ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പില്‍ രാജേഷിനും, ദിലീപിനും ആറ് വോട്ടുകള്‍ വീതവും, രവിക്ക് അഞ്ച് വോട്ടുകളുമാണ് ലഭിച്ചത്. അതോടെ രവി മത്സരത്തില്‍ നിന്ന് പുറത്തായി. രണ്ടാംഘട്ടത്തില്‍ ബി.ജെ.പി അംഗങ്ങളും വിട്ട് നിന്നു. ദിലീപിനും, രാജേഷിനും ആറ് വോട്ടുകള്‍ വീതം ലഭിച്ചു.
തുടര്‍ന്നാണ് മൂന്നാംഘട്ടമായി തുല്യവോട്ടുകള്‍ ലഭിച്ച രാജേഷിന്‍െറയും, ദിലീപിന്‍െറയും പേരുകള്‍ എഴുതി നറുക്കെടുപ്പ് നടത്തുകയും ദിലീപിന് നറുക്ക് വീഴുകയും ചെയ്തത്. നിലവില്‍ നെടുമ്പാശ്ശേരി ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായ ദിലീപ് കപ്രശ്ശേരി മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും, മുന്‍ ബ്ളോക്ക് പഞ്ചായത്തംഗവുമാണ്. നിലവില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റിയംഗമായി തുടരുന്നതിനിടെയാണ് ദിലീപിന് പ്രസിഡന്‍റ് പദവി കടാക്ഷിച്ചത്.
ഭരണത്തിന്‍െറ തുടക്കത്തിലും നറുക്കെടുപ്പിലുടെയാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ തെരഞ്ഞെടുത്തത്. അന്ന് പ്രസിഡന്‍റ് സ്ഥാനം രാജേഷിനെ ലഭിച്ചപ്പോള്‍, കോണ്‍ഗ്രസിലെ ആശ ഏല്യാസിന് വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കുകയുണ്ടായി. ഇപ്പോള്‍ രണ്ട് സ്ഥാനങ്ങളും കോണ്‍ഗ്രസിന് ലഭിച്ചിരിക്കുകയാണ്. വരണാധികാരി ആലുവ പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.പി.ഉല്ലാസിന്‍െറ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.