ചെങ്ങന്നൂരിൽ 76.27 ശതമാനം പോളിങ്
text_fieldsആലപ്പുഴ: പെരുമഴയിൽ ആവേശക്കുട ചൂടിയെത്തിയ വോട്ടർമാരിലൂടെ ചെങ്ങന്നൂർ മണ്ഡലത്തിൽ കനത്ത പോളിങ്. ആറിന് പോളിങ് അവസാനിച്ച ഉടൻ ലഭിച്ച പ്രാഥമിക കണക്കുകൾ പ്രകാരം 76.27 ശതമാനം. തിരക്കും മറ്റും മൂലം ചില ബൂത്തുകളിൽ ആറര വരെ പോളിങ് നീണ്ടു.
വോട്ടുയന്ത്രങ്ങൾ പ്രവർത്തിക്കാത്തതും ഇടക്കിടെയുണ്ടായ വൈദ്യുതി തടസ്സവും നീണ്ട നിര മൂലം വോട്ട് ചെയ്യാൻ താമസം നേരിട്ടതും ഉൾപ്പെടെ ചിലയിടത്ത് വോട്ടർമാരെ അസ്വസ്ഥരാക്കി. ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ തീർത്തും സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്.
മൂന്നുമാസം നീണ്ട പ്രചാരണത്തിന് ഒടുവിൽ നടന്ന ഉപതെരഞ്ഞെടുപ്പിെൻറ ഫലം അറിയാനായി വ്യാഴാഴ്ചയിലെ വോെട്ടണ്ണലിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് മുന്നണികളും സ്ഥാനാർഥികളും വോട്ടർമാരും. ഉയർന്ന പോളിങ് ആരെ തുണക്കുമെന്ന പിരിമുറുക്കത്തിലാണ് സ്ഥാനാർഥികളായ യു.ഡി.എഫിലെ ഡി. വിജയകുമാർ, എൽ.ഡി.എഫിെൻറ സജി ചെറിയാൻ, ബി.ജെ.പിയുടെ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ.
കെ.ആർ. സരസ്വതിയമ്മ േകാൺഗ്രസ് ടിക്കറ്റിൽ വിജയിച്ച 1960ലെ തെരഞ്ഞെടുപ്പിലുണ്ടായ 87.02 ശതമാനം പോളിങ്ങാണ് മണ്ഡലത്തിെൻറ ചരിത്രത്തിലെ റെക്കോഡ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് 74.36 ശതമാനമായിരുന്നു. 2014ലെ ലോക്സഭ പൊതുതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവുമായിരുന്നു. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടർമാരിൽ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.

രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യു.ഡി.എഫിെൻറ പി.സി. വിഷ്ണുനാഥിനെ തോൽപിച്ചാണ് 2016ൽ കെ.കെ. രാമചന്ദ്രൻ നായർ ചെങ്ങന്നൂർ ഇടതുവഴിക്കാക്കിയത്. അന്ന് ശക്തമായ ത്രികോണ മൽസരത്തിൽ എൽ.ഡി.എഫ് 52,880 (36.38%) വോട്ടും യു.ഡി.എഫ് 44897 (30.89%) വോട്ടും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന് പിള്ള 42682 (29.36%) വോട്ടും നേടിയിരുന്നു.
ഇക്കുറി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഒരുമാസവും അതിനുമുമ്പ് രണ്ട് മാസവുമായി പ്രചാരണത്തിന് കിട്ടിയെന്നതാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിെൻറ പ്രത്യേകത. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതു-വലതുമുന്നണികൾക്കും കഴിഞ്ഞു. ഒറ്റപ്പെട്ട പരിഭവങ്ങൾക്ക് അവധി കൊടുത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുനീളം ഘടകകക്ഷികൾ അണിചേർന്നു. അതിനാൽ കാലുവാരലും പാലം വലിക്കലും നടത്താനുള്ള സാധ്യത വിരളമാണ്.

യു.ഡി.എഫിൽ കെ.എം. മാണിയുടെ മടങ്ങിവരവ് ആവേശം ജനിപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫിന് തിരിച്ച് എം.പി. വീരേന്ദ്രകുമാറിെൻറ നിലപാട് തത്തുല്യമായ ആശ്വാസ ഘടകമാണ്. ഇവിടെ എൻ.ഡി.എക്കാണ് വലിയ നഷ്ടം സംഭവിച്ചത്. കഴിഞ്ഞതവണ ലഭിച്ച വൻ സ്വീകാര്യതക്ക് വഴിയൊരുക്കിയ പ്രധാന ഘടകകക്ഷിയുടെ നിഷേധ നിലപാട് തിരിച്ചടി നൽകുമെന്ന കാര്യം വ്യക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.