പ്രളയം:വീഴ്ചയുടെ ഉത്തരവാദിത്തം സർക്കാറിനും മുഖ്യമന്ത്രിക്കും- ചെന്നിത്തല
text_fieldsതിരുവനന്തപുരം: ചെറുതോണി ഒഴികെ മറ്റ് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്നും ഇതാണ് പ്രളയത്തിന് കാരണമായതെന്നും ആവർത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വീഴ്ചയുടെ ഉത്തരവാദിത്തം സർക്കാറിനും മുഖ്യമന്ത്രിക്കുമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തെൻറ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി തള്ളി ആരോപണം ആവർത്തികയായിരുന്നു ചെന്നിത്തല.
സ്വന്തം വീഴ്ച മറച്ചുവെക്കാൻ മുഖ്യമന്ത്രി തെൻറ ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയാണ്. തലക്ക് മീതെ വെള്ളം ഉയര്‍ന്ന് ജനം പരക്കംപായുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ഫേസ്ബുക്ക് പോസ്റ്റെന്നതാണ് ശ്രദ്ധേയം. അർധരാത്രി തലക്ക് മീതെ വെള്ളം വന്നുെവന്ന് പറഞ്ഞത് സി.പി.എമ്മിെൻറ രാജു എബ്രഹാമാണ്. 12 ലക്ഷം ജനങ്ങളെ ക്യാമ്പുകളിലെത്തിച്ചതിെൻറ ഉത്തരവദിത്തം മുഖ്യമന്ത്രിക്കാണ്.
ബാണാസുര സാഗർ തുറന്നതിൽ വീഴ്ചയുണ്ടെന്ന് വയനാട് സബ്കലക്ടർ പറഞ്ഞിട്ടുണ്ട്. ഇടമലയാർ നിറയാൻ കാരണം വാച്ച് മരത്തിലെ ഷട്ടർ അടയ്ക്കാത്തതുകൊണ്ടാണ്. ഇതാണ് പെരിങ്ങൽകുത്ത് അപ്പർ ഷോളയാർ വെള്ളം ലോവർ പെരിയാറിെലത്താൻ കാരണം.
ഡാമില്ലെങ്കിലും മീനച്ചിലും അച്ചൻകോവിലാറും കരകവിയുമെന്നും ചെന്നിത്തല പറഞ്ഞു. റാന്നിയിൽ രാത്രി ഒരുമണിക്കാണ് മൈക്ക് അനൗൺസ്മെൻറ് നടത്തിയത്. പെരിയാറ്റിലും പമ്പയിലും കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെള്ളംകയറി. പക്ഷേ, നൂറ് മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറിതാമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെന്നിത്തലയുടെ വാദം ഖണ്ഡിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അണക്കെട്ട് തുറന്നതിനെക്കുറിച്ച പ്രതിപക്ഷ േനതാവ് രമേശ് െചന്നിത്തലയുടെ വിമർശനത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രമേശിെൻറ ആരോപണങ്ങൾക്ക് അദ്ദേഹത്തിെൻറ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ മറുപടിയാണെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വലിയ മഴയെതുടർന്നാണ് അപ്രതീക്ഷിതമായി ഡാമുകളിൽ ജലനിരപ്പുയർന്നതും ഷട്ടറുകൾ നിയന്ത്രിതമായി തുറക്കേണ്ടിവന്നതും. കാലടി, പെരുമ്പാവൂർ, ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം മാത്രമല്ല, നദിയിലേക്ക് കുത്തിയൊഴുകി വന്ന സ്വാഭാവിക വെള്ളവും കാരണമാണ്. അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്കമാണ് പന്തളം പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. മണിമലയാറിലെ വെള്ളമാണ് തിരുവല്ല പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. ഈ രണ്ടുനദികളിലും ഡാമില്ല. പാലായിൽ മീനച്ചലാറിലെ വെള്ളവും നിലമ്പൂരിൽ ചാലിയാറിലെ വെള്ളവുമാണ് പ്രളയമുണ്ടാക്കിയത്. മീനച്ചലാറിലും ചാലിയാറിലും ഡാമില്ല. മിക്കവാറും എല്ലായിടത്തും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. മഴ മൂലമാണിത്, ഡാം തുറന്നുവിട്ടതുകൊണ്ടല്ല.
ഇടമലയാർ, ഇടുക്കി, പമ്പ-കക്കി-ആനത്തോട് ഡാമുകൾ മുന്നറിയിപ്പോടെയാണ് തുറന്നത്. ബാണാസുര സാഗർ മുന്നറിയിപ്പില്ലാതെ തുറക്കാറുള്ളവയുടെ പട്ടികയിൽപെടുന്നതാണ്. ആഗസ്റ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളിൽ മഴയിൽ ഡാമുകൾ നിറഞ്ഞപ്പോൾ മറ്റ് അപകടം ഒഴിവാക്കുന്നതിനാണ് മുന്നറിയിപ്പോടെ തുറക്കേണ്ടിവന്നത്. രമേശ് പറയുന്നതുതന്നെ, ബി.ജെ.പി നേതാക്കളും പറയുന്നുണ്ട് എന്നതിനാൽ ഇരുകൂട്ടർക്കും വെവ്വേറെ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.