കോഴിവില ഇടിഞ്ഞു
text_fieldsതൃശൂർ: ദേശീയതലത്തിൽ ഉൽപാദനം കൂടിയതിനാൽ കോഴിവില കുത്തനെ താഴ്ന്നു.
മൊത്ത വി പണിയിൽ കിലോക്ക് 50 രൂപയാെണങ്കിൽ ചില്ലറ വില 70 ആണ്. 40 ശതമാനത്തിലധികമാണ് ദേശീയതല ത്തിൽ ഉൽപാദനം കൂടിയത്. അതേസമയം, ഉപഭോഗം 20 ശതമാനത്തിലേറെ കുറയുകയായിരുന്നു. കഴി ഞ്ഞ രണ്ടാഴ്ച വെര 90 രൂപയിൽ പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമവും പരാജയെപ്പട്ടു.
കേ രളത്തിലെ കോഴി കർഷകർക്ക് വൻ തിരിച്ചടിയാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ ഒരു കിലോ കോഴി ഉൽപാദനത്തിന് 85 രൂപയാണ് ചെലവ്. ദേശീയതലത്തിൽ 45 രൂപയും. 40 രൂപയുടെ നഷ്ടമാണ് കേരള കർഷകർക്ക് പുതിയ സാഹചര്യം വരുത്തിെവക്കുന്നത്. മാത്രമല്ല, കോഴിത്തീറ്റ വില രണ്ടു വർഷമായി ഉയർന്ന സാഹചര്യത്തിൽ കേരളത്തിൽ വ്യവസായം പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കോഴികൾ എത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉൽപാദനം വല്ലാതെ കൂടിയ നിലയിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് അടക്കം സംസ്ഥാനങ്ങളിൽ ഉൽപാദനം വൻതോതിലുണ്ട്. ഇവിടങ്ങളിലെല്ലാം വില വല്ലാതെ താഴ്ന്നിട്ടുണ്ട്. സ്റ്റോക്ക് കൂടുതലായതിനാൽ ഒരു മാസമായി പുതിയ കുഞ്ഞുങ്ങളെ വിരിയിക്കുന്നില്ല.
ഹാച്ചറികളിൽ മെഷിനുകൾ പ്രവർത്തിപ്പിക്കുന്നുമില്ല. ഇങ്ങനെ വരുേമ്പാൾ 10 ദിവസംകൊണ്ട് സാഹചര്യം അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നെതന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.