തലസ്ഥാനത്തിന് ‘സർപ്രൈസു’ണ്ടെന്ന് മുഖ്യമന്ത്രി; പദ്ധതി എന്താണെന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന്
text_fieldsഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഓണപ്പാട്ട് പാടിയ മന്ത്രി പി.സി.വിഷ്ണുനാഥിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ. ശശിതരൂർ എം.പി, മുഖ്യാതിഥി നടൻ കുഞ്ചാക്കോ ബോബൻ എന്നിവർ സമീപം
തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാറിന്റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും പിന്തുണയോടെ ഒരു സുപ്രധാന പദ്ധതിക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എന്നാൽ പദ്ധതി എന്താണെന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ‘സർപ്രൈസ്’ ആയിരിക്കട്ടെയെന്നും ഓണം-ടൂറിസം വാരാഘോഷം ഉദ്ഘാടനം ചെയ്ത വേദിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഫിലിം സിറ്റിയും എം.ടി. വാസുദേവൻ നായരുടെ ഓർമക്കായി സാംസ്കാരിക പാർക്കും സംസ്ഥാനത്ത് നടപ്പാക്കും. ഇതിന് പുറമെ തലസ്ഥാനത്തിന് ഒരു സുപ്രധാന പദ്ധതികൂടി ഉടൻ പ്രഖ്യാപിക്കും.
ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷമായിരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. സർക്കാർ വിതരണം ചെയ്ത പണമെല്ലാം ജനങ്ങൾ ചിലവഴിക്കണമെന്നാണ് ആഗ്രഹം. അങ്ങനെചെയ്താൽ നൽകിയ പണം സർക്കാറിലേക്ക് നികുതിയിലൂടെ തിരികെവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

