രണ്ടാം തരംഗം നീളാൻ സാധ്യത –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രണ്ടാംതരംഗം നീണ്ടുനിൽക്കുമെന്ന് മുഖ്യമന്ത്രി. രോഗബാധയുണ്ടാകാത്തതും ഒപ്പം രോഗികളാകാന് സാധ്യതയുള്ളതുമായ നിരവധിപേർ ഇവിടെയുണ്ട്.
ലോക്ഡൗണ്‍ ലഘൂകരിക്കുന്ന വേളയില്‍ അവരില്‍ പലര്‍ക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. ഇതുമൂലം രണ്ടാം തരംഗമുണ്ടായ മറ്റു സ്ഥലങ്ങളെക്കാള്‍ കൂടുതല്‍ കാലം ഇവിടെ വ്യാപനം നീളാം. മറ്റിടങ്ങളില്‍ രോഗം അതിവേഗം ഉയരുകയും വൻ നാശം വിതച്ചശേഷം പെട്ടെന്ന് താഴുകയുമാണുണ്ടായത്. വാക്സിന് ലഭ്യമാകുന്ന മുറക്ക് കുത്തിവെപ്പ് ത്വരിതഗതിയിലാക്കും. ഇതിനകം 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി. ഒമ്പത് ശതമാനം പേര്‍ക്ക് രണ്ട് ഡോസ് നല്കി. 40 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ജൂലൈ 15ഓടെ ആദ്യ ഡോഡ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രചരിക്കുന്നത് അബദ്ധധാരണകൾ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന പ്രചാരണം അബദ്ധധാരണയാണെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ഭീതി പുലര്‍ത്തേണ്ട സാഹചര്യമില്ല. രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷിക വർധന മാത്രമാണ് കുട്ടികള്ക്കിടയിലുണ്ടാകാന് സാധ്യതയുള്ളത്. സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്താവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്. മൂന്നാം തരംഗം മുന്കൂട്ടിയറിയൽ പ്രാധാന്യമുള്ള കാര്യമാണ്. ജനിതക വ്യതിയാനമുണ്ടായ വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങൾ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.