മദ്യനയത്തിന് മുമ്പ് ചർച്ച നടത്തും; മദ്യനിരോധന സമിതിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: മദ്യനിരോധന സമിതി നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമേ മദ്യനയം രൂപവത്കരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സമിതി ഭാരവാഹികൾ. ഇതുസംബന്ധിച്ച് നിവേദനം നൽകാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. തദ്ദേശസ്ഥാപനങ്ങളുടെ മദ്യ നിയന്ത്രണാധികാരം പുനസ്ഥാപിക്കുക, ഇളംതലമുറ ലഹരിയിൽപെടാതിരിക്കാൻ എൽ.പി തലം മുതൽ പാഠഭാഗങ്ങളിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
ഈ ആവശ്യങ്ങളുമായി 914 ദിവസം സമിതി മലപ്പുറത്ത് നടത്തിയ സത്യഗ്രഹം 2026 മാർച്ച് 14ന് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും സമരവേദിയിലെത്തി പ്രഖ്യാപിച്ച ഉറപ്പിലാണ് അവസാനിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ചീഫ് കോഓഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ, വൈസ് പ്രസി. ബി.ആർ. കൈമൾ കരുമാടി, മദ്യനിരോധന മഹിളാ വേദി ഭാരവാഹികളായ പ്രഫ. ഒ.ജെ. ചിന്നമ്മ, ഇയ്യച്ചേരി പദ്മിനി, ലതാ കൈമൾ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ബാജി ലാൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

