നിർമിതബുദ്ധി സേവനങ്ങൾ പൊലീസിലും നടപ്പാക്കും–മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിർമിതബുദ്ധി അടിസ്ഥാനമാക്കിയ വിവിധ സേവനങ്ങൾ പൊലീസിെൻറ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തുന്നത് സർക്കാറിെൻറ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന റൈസിങ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ പരമാവധി വിനിയോഗിച്ചെങ്കിൽ മാത്രമേ മാറുന്ന ലോകക്രമത്തിൽ പിടിച്ചുനിൽക്കാനാവൂ എന്ന് മനസ്സിലാക്കിയാണ് കേരള പൊലീസ് പല പദ്ധതികളും ആവിഷ്കരിച്ചിട്ടുള്ളത്. കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ കഴിഞ്ഞത് പൊലീസിെൻറ മികച്ച പ്രവർത്തനം മൂലമാണ്. പൊലീസിെൻറ സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് പൊലീസ് ടെക്നോളജി സെൻറർ ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ, പ്രിസൺസ്, ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ മെഡൽ, പൊലീസ് നായ്ക്കൾക്കായി ഏർപ്പെടുത്തിയ കനൈൻ മെഡലുകൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
131 അംഗ കെ-9 സ്ക്വാഡിലെ 10 പൊലീസ് നായകൾക്കാണ് ആദ്യമായി ഏർപ്പെടുത്തിയ കനൈൻ മെഡൽ സമ്മാനിച്ചത്. എസ്.എ.പി വളപ്പിൽ സ്ഥാപിക്കുന്ന കേരള പൊലീസ് ടെക്നോളജി സെൻററിെൻറ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.