തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു
text_fieldsകുമളി: കളിക്കുന്നതിനിടെ ജനൽ കമ്പിയിലെ തോർത്ത് കഴുത്തിൽ കുരുങ്ങി ബാലൻ മരിച്ചു. വണ്ടിപ്പെരിയാർ, ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അസം സ്വദേശികളായ സക്കീർ ഹുസൈൻ - ഷാഹിദ ദമ്പതികളുടെ മകൻ ഷൈനൂർ (9) ആണ് മരിച്ചത്. മാതാപിതാക്കൾ എസ്റ്റേറ്റിൽ ജോലിക്ക് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രണ്ടു വയസ്സുകാരിയായ ഇളയ കുട്ടിയെ അംഗൻവാടിയിലേക്ക് കൊണ്ടുപോകാൻ അംഗൻവാടിയിലെ ജീവനക്കാരി എത്തുമ്പോൾ കുട്ടികൾ കളിച്ചുകൊണ്ടിരുന്നത് കണ്ടതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജനലിൽ തോർത്ത് ഇട്ട ശേഷം കഴുത്തിൽ ചുറ്റി കളിക്കുന്നതിനിടെ കുരുങ്ങിയാണ് അപകടമെന്ന് കരുതുന്നു.
കുമളി സി.ഐ ജയന്റെ നേതൃത്യത്തിൽ എസ്.ഐമാരായ അക്ബർ സാദത്ത്, അനൂപ് എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. അന്വേഷണ ഭാഗമായി ഇടുക്കിയിൽനിന്ന് വിരലടയാള, ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

