അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് ഇനി പഠിക്കാം, സൗജന്യമായി
text_fieldsകൊച്ചി: അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറുവയസ്സുവരെയുള്ള മുഴുവൻപേരെയും അംഗൻവാടിയിലും ആറ് വയസ്സിന് മുകളിലുള്ളവരെ സ്കൂളുകളിലും എത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇത് നാടിന്റെ ഉത്തരവാദിത്തമായി കാണണമെന്നും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ പരിധിയിലെ കുട്ടികളുടെ വിദ്യാഭ്യാസനിലയെക്കുറിച്ച് രജിസ്റ്റർ തയാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക - വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചത്. ഏകദേശം 35 ലക്ഷം അന്തർസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.