Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിപ്സൻ ഹെലികോപ്റ്റർ ഇനി വേണ്ട, കരാർ പുതുക്കുന്നില്ല; നിലപാട് വ്യക്തമാക്കി സർക്കാർ

text_fields
bookmark_border
ചിപ്സൻ ഹെലികോപ്റ്റർ ഇനി വേണ്ട, കരാർ പുതുക്കുന്നില്ല; നിലപാട് വ്യക്തമാക്കി സർക്കാർ
cancel

തിരുവനന്തപുരം: പൊലീസിന്‍റെ വാടക ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് ചിപ്സൻ ഏവിയേഷയുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്‍റ വിമാനയാത്രയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ലോകായുക്തയിൽ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് (ഡി.ജി.പി) സർക്കാർ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി മലപ്പുറത്തേക്ക് വിമാനത്തിൽ പോയത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും കെ.എം. ഷാജഹാന്‍റെ ഹരജി പരിഗണിക്കവെ ഡി.ജി.പി വ്യക്തമാക്കി. ഹെലികോപ്റ്റർ കരാർ കാലാവധി നീട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചിപ്സൻ കമ്പനിയാണ് മുഖ്യമന്ത്രിയുടെ യാത്രക്കായി പണം ചൈലവഴിച്ചതെന്നും ഇത് അഴിമതിയും അധികാര ദുർവിനിയോഗവുമെന്നായിരുന്നു ഹരജിയിലെ ആരോപണം. കൂടുതൽ വാദത്തിനായി കേസ് നവംബർ മൂന്നിലേക്ക് ലോകായുക്ത മാറ്റി. അതേസമയംമുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹരജി ലോകായുക്ത തള്ളി.

പവൻ ഹൻസുമായും പിന്നീട് ചിപ്സൺ കമ്പനിയുമായാണ് കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കരാറുണ്ടാക്കിയത്. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. ധൂർത്തെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിരിക്കെ യു.ഡി.എഫ് ഉയർത്തിയത്. കാലാവധി തീരുമ്പോൾ കരാർ പുതുക്കണമെന്നായിരുന്നു പൊലീസ് മേധാവിയുടെ ശിപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശിപാർശ. കാലവധി അവസാനിച്ചപ്പോള്‍ ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല്ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന ശിപാർശ ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ട് വെച്ചിരുന്നു.

എന്നാൽ യു.ഡി.എഫ് സർക്കാർ കരാർ പുതുക്കിയിരുന്നില്ല. ഈ നിരക്കിൽ ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നത് നഷ്ടമാണെന്നും ചെലവ് ചുരുക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മലപ്പുറത്ത് പ്രകൃതി ക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേർഡ് വിമാനത്തിൽ പോയത്. ഇത് ഏറെ വിവാദമായി. ചിപ്സന്‍റെ സ്പോൺസർഷിപ്പിലായിരുന്നു ഈ യാത്രയെന്ന ആരോപണവും ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ലോകായുക്തയിൽ പരാതി വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chipsan helicopter contract will not be renewed: Government clarifies its stand
Next Story