സി.പി.എം പ്രവർത്തകെൻറ കൊലപാതകം: വിവാദം മുറുകുന്നു
text_fieldsകടയ്ക്കൽ: ചിതറയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ പ്ര ത്യാരോപണങ്ങൾ മുറുകുന്നു. സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും പ്രാദേശികനേതൃത്വം മു തൽ സംസ്ഥാനനേതൃത്വംവരെ വാദപ്രതിവാദങ്ങളുമായി രംഗത്തുണ്ട്.
മുഹമ്മദ് ബഷീറിേൻ റത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതി ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്നും സി.പി. എം വാദിക്കുമ്പോൾ പ്രതിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും രണ്ടുപേർ തമ്മിലുള് ള വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുെന്നന്നും കോൺഗ്രസ് നേതൃത്വം പറയുന്നു .
കൂടാതെ പ്രതിയും കുടുംബവും സി.പി.എം അനുഭാവികളാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊലപാതകത്തിനുപിന്നിൽ രാഷ്ട്രീയപകയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് െപാലീസിെൻറ റിമാൻഡ് റിപ്പോർട്ട്.
‘കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും’ എന്ന് സംഭവത്തിനുശേഷം ഷാജഹാൻ വിളിച്ചുപറഞ്ഞതായി കൊല്ലപ്പെട്ട മുഹമ്മദ് ബഷീറിെൻറ സഹോദരൻ സലാഹുദ്ദീൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സലാഹുദ്ദീെൻറ വീട്ടിലാണ് മുഹമ്മദ് ബഷീർ താമസിച്ചിരുന്നത്.
ഇവിടെ െവച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിനുമുമ്പ് വാക്കേറ്റവും സംഘർഷവും നടന്നപ്പോൾ ഷാജഹാന് പരിക്കേറ്റിരുന്നു. ഇതിെൻറ പേരിൽ കൊല്ലപ്പെട്ട മുഹമ്മദ് ബഷീറിനെതിരെയും പൊലീസ് കേെസടുത്തിട്ടുണ്ട്.
സംഭവത്തിന് ശേഷം നടന്ന പിടിവലിക്കിടെ മുഹമ്മദ് ബഷീറിെൻറ ബന്ധു നുസൈഫയെ ആക്രമിക്കാനും അപമാനിക്കാനും ശ്രമിച്ചതിനെതിരെയും കൊലക്കുറ്റത്തിനുപുറമേ ഷാജഹാനെതിരെ കേസുണ്ട്.
നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് ഷാജഹാനെന്നും സഹോദരൻ സുലൈമാൻ ഉൾപ്പെടെയുള്ളവരെ ഇയാൾ മുമ്പ് കുത്തിപ്പരിക്കേൽപിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
രാഷ്ട്രീയവൈരാഗ്യത്തെ തുടർന്നാണോ കൊലപാതകമെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ‘ഞങ്ങൾ സി.പി.എം അനുഭാവികളാണെന്ന്’ പ്രതി ഷാജഹാെൻറ കുടുംബം പരസ്യമായി പറഞ്ഞ് രംഗത്തുവന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇത് കോൺഗ്രസിന് പുതിയ ആയുധമായി.
സംഭവത്തിൽ പാർട്ടിയെ അപമാനിക്കുന്നതിനെതിരെ കോൺഗ്രസ് നിയമനടപടി തുടങ്ങി. കോൺഗ്രസിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് വളവുപച്ചയിൽ യോഗം ചേരുന്നുണ്ട്. അതിനിടെ ചിതറ കൊലപാതകവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഡി.ജി.പിക്ക് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.