മദ്യനയം: ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഒാർഡിൻസിനെ കുറിച്ച് ചർച്ച ചെയ്യാൻ ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. പുതിയ ഒാർഡിനൻസിലുള്ള എതിർപ്പ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമാണ് ഒാർഡിനൻസെന്നും സഭാ നേതൃത്വം നിലപാടെടുത്തു. അതേ സമയം, സഭാ നേതൃത്വത്തിെൻറ ആശങ്കകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നേരത്തെ മദ്യശാലകൾ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന എൽ.ഡി.എഫ് സർക്കാർ ഒാർഡിൻസ് ഇറക്കിയിരുന്നു. ഇതിനെതിരെയാണ് ക്രൈസ്തവ സഭകളും പ്രതിപക്ഷവും നിലപാടെടുത്തിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സഭ നേതൃത്വത്തിെൻറ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.