സിനിമ തിയറ്ററുകളില്‍ മിന്നല്‍ പരിശോധന; 26 കേസ്, 62000 രൂപ പിഴ
text_fieldsതിരുവനന്തപുരം: വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കി. കഴിഞ്ഞ മാസം നടന്ന പരിശോധനയുടെ തുടർച്ചയായ രണ്ടാംഘട്ട പരിശോധനയില്‍ പിഴയായി 62,000 രൂപ പിഴ ചുമത്തിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
കോഴിക്കോട് രാമനാട്ടുകര സുരഭി തിയറ്ററിലെ പരിശോധനയില്‍ പാക്കറ്റുകളില്‍ നിര്‍മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിന് നോട്ടീസ് നല്‍കി. ചെറുവണ്ണൂര്‍ മല്ലിക പ്ലക്‌സ് തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വിൽപന നടത്തിയതിന് കേസെടുത്തു. വൃത്തിഹീന സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തു.
കണ്ണൂർ പയ്യന്നൂർ അര്‍ച്ചന കോംപ്ലക്സില്‍നിന്ന് 65 ഗ്രാം എന്നു രേഖപ്പെടുത്തി വിൽപന നടത്തിയ പോപ്‌കോണ്‍ തൂക്കം 52 ഗ്രാം മാത്രമുള്ളതിനാല്‍ കേസെടുത്ത് 10,000 രൂപ പിഴ ഈടാക്കി. ചെറുപുഴ എ.കെ. സിനി പാലസില്‍ 60 ഗ്രാം രേഖപ്പെടുത്തിയ പോപ്‌കോണ്‍ തൂക്കം 42 ഗ്രാം മാത്രമുള്ളതിനാല്‍ 5,000 രൂപ പിഴ ഈടാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

