പൗരത്വ ഭേദഗതി ഭരണഘടനാവിരുദ്ധം- ആർച്ച് ബിഷപ് സൂസപാക്യം
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധവും രാജ്യത്തിെൻറ മതേതരമൂല്യം ധ്വംസിക്കുന്നതും ആണെന്ന് ആർച്ച് ബിഷപ് സൂസപാക്യം. ഭൂരിപക്ഷത്തിെൻറ പേരിൽ കേന്ദ്ര സർക്കാർ എന്തും കാണിക്കുമെന്ന ആശങ്ക സൃഷ്ടിക്കാൻ പൗരത്വ ഭേദഗതി നിയമം കാരണമായെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മതേതരമൂല്യം ധ്വംസിക്കുന്നതായതിനാൽ ഇൗ നിയമം ഉൾക്കൊള്ളാൻ തനിക്ക് സാധിക്കില്ല. പൊതുസമൂഹത്തോട് ചേർന്നുനിന്ന് നിയമത്തോടുള്ള വിയോജിപ്പ് സഭ രേഖപ്പെടുത്തും.
ഒാർത്തഡോക്സ്-യാക്കോബായ സഭ തർക്കം ഏറെ സങ്കീർണമായ വിഷയമാണ്. ഒരു വിഭാഗത്തിന് അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കാനാവില്ല. വിധിയിൽ ഉറച്ചുനിന്ന് യോജിക്കണമെന്ന നിലപാടാണ് ഒരുകൂട്ടർ സ്വീകരിച്ചിരിക്കുന്നത്. പള്ളികളിലെ ഭൂരിപക്ഷമുള്ള തങ്ങളെ പുറത്താക്കുന്നുവെന്ന പരാതിയാണ് മറുപക്ഷത്തിന്. സ്വമനസ്സാലെ ഇരുകൂട്ടരും ഒരുമിച്ച് ക്രിസ്തീയമായ പരിഹാരത്തിന് ശ്രമിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്.
സിസ്റ്റർ ലൂസി കളപ്പുരക്കലിെൻറ ആത്മകഥ വായിച്ചിട്ടില്ലാത്തതിനാൽ ഉള്ളടക്കം അറിയില്ല. ഏതു സമൂഹത്തിലും പാളിച്ചയുണ്ടാകും. അത് സഭയിലും ഉണ്ടാകും. അതൊക്കെ ഒറ്റെപ്പട്ട സംഭവങ്ങളാണ്. അതിെൻറ പേരിൽ സഭയെ മുഴുവൻ താറടിക്കുന്നനിലയിൽ കാണുന്നത് ശരിയല്ല. അങ്ങനെെയാരു പുസ്തകമായതിനാലാണ് കോടതി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. സിസ്റ്ററിെൻറ പുസ്തകത്തിന് അടിസ്ഥാനമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ അർഹിക്കാത്ത പരിഗണനയും കരുതലും തനിക്ക് മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരിൽനിന്നും ലഭിച്ചു. അതിന് നന്ദിയുണ്ട്. അങ്ങേയറ്റം ചെറുതായി ദൈവത്തോളം വളരാനുള്ള ആഹ്വാനമാണ് ക്രിസ്മസ് എന്നും അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ് സൂസപാക്യത്തിെൻറ പൗരോഹിത്യ സുവർണ ജൂബിലി വളരെ ലളിതമായി വെള്ളിയാഴ്ച പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ആഘോഷിക്കുമെന്ന് മോൺ. യൂജിൻ പെരേര അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.