Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി അറിയാതെയോ, മുഖ്യമന്ത്രിയുടെ വീടിന് അറ്റകുറ്റപ്പണി; ഒന്നേകാൽ കോടിയുടെ ഉത്തരവ് റദ്ദാക്കാന്‍ നിർദേശം, പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നല്‍കി.

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫിസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.

ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ സതീശൻ നിര്‍ദേശം നൽകിയതാണ്.

2022 മുതല്‍ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.

അതേസമയം, ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി.

എൽ.ഡി.എഫ് ഭരണകാലത്ത് ക്ലിഫ് ഹൗസിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ പോലും വലിയ ധൂർത്താണെന്നാണ് കോൺഗ്രസ് പ്രചരിപ്പിച്ചിരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നപ്പോഴെല്ലാം ധൂർത്താണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ തന്നെ ഇതിന് മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എം.വി. ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശൻ നടത്തിയ പ്രസ്താവനകളും ഇപ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ സ്വീകരിക്കുന്ന നടപടികളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളാണെന്നും ഗോവിന്ദൻ പരിഹസിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story