മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ കൊണ്ടുവരാൻ പ്രത്യേക നടപടി ആലോചിക്കുന്നതായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ കൊണ്ടുവരാൻ പ്രത്യേക നടപടികൾ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേന്ദ്രത്തിെൻറയും മറ്റ് സംസ്ഥാനങ്ങളുടെയും ശ്രദ്ധയിൽപെടുത്തും. രക്ഷാകർത്താക്കൾക്കോ വിദ്യാർഥികൾക്കോ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളത്തിൽ പറഞ്ഞു.
വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ച് ആളെ കൊണ്ടുവരില്ല. ഒാരോ സംസ്ഥാനത്തുനിന്നും ആളുകൾ വരുന്നതിന് അതത് സംസ്ഥാനങ്ങളാണ് മുൻകൈയെടുക്കേണ്ടത്. സ്വീകരിക്കേണ്ട സംസ്ഥാനം അതിന് തയാറുണ്ടോ എന്നാണ് പറയേണ്ടത്. മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പേരുവിവരം കേന്ദ്രത്തെ അറിയിച്ചു. ആളുകളെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ മറ്റ് ചില സംസ്ഥാനങ്ങളുടെയും നമ്മളുടെയും നിലപാടിൽ വ്യത്യാസങ്ങളുണ്ട്. വരുന്ന എല്ലാവരെയും സ്വീകരിക്കുമെന്നതാണ് നമ്മുടെ നിലപാട്. മറ്റ് ചില സംസ്ഥാനങ്ങൾക്ക് പൂർണമായി ആൾ ചെല്ലുന്നതിനോട് യോജിപ്പില്ല.
അതിഥി തൊഴിലാളികളിൽ വലിയ സംഖ്യ ഇവിടെയുണ്ട്. പോകാൻ താൽപര്യമുള്ളവെര അയക്കും. സ്വീകരിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. അതിഥി തൊഴിലാളികൾ മടങ്ങുന്നതിെൻറ ടിക്കറ്റ് നിരക്ക് അവരവർ കൊടുക്കുകയാണ്. സംസ്ഥാന സർക്കാർ ഒന്നും വഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.