Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? പേജുകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്

text_fields
bookmark_border
മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പേരും? പേജുകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്
cancel

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ രേഖകൾ പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഡയറിയിലുണ്ടെന്നാണ് ഷോണിന്‍റെ ആരോപണം.

എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖയുടെ ഭാഗമാണ് ഷോൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രമുഖ യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കളുടെ പേര് പുറത്തുവിട്ട പേജിലുണ്ട്. മാസപ്പടിക്കേസിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധമായി ചേർത്ത രേഖ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ ജോർജ് പേജ് പുറത്തുവിട്ടത്. ‘എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ് (വിവാദ കമ്പനിയുടെ മാനേജിങ് ഡയറക്ടറിൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത്‌, എസ്.എഫ്‌.ഐ.ഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്)’ -എന്നീ കുറിപ്പിനൊപ്പമാണ് പേജിന്‍റെ ഒരു ഭാഗം ഷോൺ പങ്കുവെച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന് അഞ്ചു ലക്ഷം രൂപ നൽകിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ഷിബു ബേബി ജോണ്‍, സി.കെ. ചന്ദ്രപ്പന്‍, എളമരം കരീം, ഗോവിന്ദന്‍ മാസ്റ്റര്‍, എം.പി ഹൈബി ഈഡന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ്. ശര്‍മ, പി രാജീവ്, കെ.ബി ഗണേഷ് കുമാര്‍ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അടങ്ങിയ പേജാണ് പുറത്തുവിട്ടത്. യു.ഡി.എഫിലെ പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടതു കൊണ്ടാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാകാത്തതെന്നാണ് ഷോണിന്‍റെ ആരോപണം.

മാ​സ​പ്പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ.​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നും നേ​രേ​യു​യ​ർ​ന്ന കൈ​ക്കൂ​ലി, ഹ​വാ​ല ആ​രോ​പ​ണ​ങ്ങ​ൾ അന്വേഷിക്കാൻ എസ്.ഐ.ടി രൂപവത്കരിക്കുകയാണ് സർക്കാർ ചെയ്തത്. ക്രൈം​ബ്രാ​ഞ്ച്​ എ.​ഡി.​ജി.​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​പി. വി​ക്ര​മ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. മൂ​ന്ന്​ ഡി​വൈ.​എ​സ്.​പി​മാ​രും അ​ഞ്ച്​ സി.​ഐ​മാ​രു​മാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്.

ടീം ​രൂ​പ​വ​ൽ​ക​രി​ച്ച്​ ഡി.​ജി.​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​നാ​യി പു​തി​യ സം​ഘ​ത്തെ രൂ​പ​വ​ൽ​ക​രി​ച്ചു​ള്ള ഉ​ത്ത​ര​വ്​ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ നി​ന്നും പു​റ​ത്ത്​ വി​ട്ടി​ട്ടി​ല്ല. ഉ​ത്ത​ര​വി​ൽ ചി​ല ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ണ്ടെ​ന്നും അ​ത്​ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ ആ​സ്ഥാ​ന വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. ഒ​മ്പ​തം​ഗ​ങ്ങ​ള​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘം എ​ന്നാ​ണ്​ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ കേ​സെ​ടു​ത്തു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ സം​സ്ഥാ​ന പൊ​ലീ​സ്​ നീ​ങ്ങാ​ത്ത​തി​ൽ ഇ.​ഡി​ക്ക്​ അ​തൃ​പ്തി​യു​ണ്ട്. വ്യ​ക്​​ത​മാ​യ തെ​ളി​വു​ക​ളാ​ണ്​ സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണ്​ ഇ.​ഡി.​യു​ടെ വാ​ദം. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ പൊ​ലീ​സ്​ നീ​ങ്ങാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ ഇ.​ഡി കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ഇ.​ഡി​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യ​ക​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പി.​എം.​എ​ൽ.​എ. (ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം) സെ​ക്ഷ​ൻ 66 (2) പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ.​ഡി. ഡി.​ജി.​പി.​ക്ക് 25 പേ​ജു​ള്ള ക​ത്തി​ൽ കൈ​മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CM V.D. Satheesan's name also in the 'Masappadi' diary; BJP leader Shon George releases pages
Next Story