മുഖ്യമന്ത്രിയുടെ വിവാഹവാർഷികം; കല്യാണക്കത്ത് പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി
text_fieldsവി. ശിവൻ കുട്ടി, ഫേസ് ബുക്കിൽ പങ്കുവെച്ച മുഖ്യമന്ത്രിയുടെ വിവാഹ കത്ത്
തിരുവനന്തപുരം: 46-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കും വ്യത്യസ്ത രീതിയിൽ ആശംസ അറിയിച്ച് മന്ത്രി വി. ശിവൻകുട്ടി. വിവാഹ ക്ഷണക്കത്ത് പങ്കുവച്ചായിരുന്നു അത്. 1979ൽ കണ്ണൂർ സി.പി.എം ജില്ല സെക്രട്ടറി ചടയൻ ഗോവിന്ദന്റെ പേരിൽ പുറത്തിറക്കിയ വിവാഹ ക്ഷണക്കത്താണ് ശിവൻകുട്ടി പങ്കുവച്ചത്.
പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ആശംസ വൈറലായി. ബിനീഷ് കോടിയേരി ഉൾപ്പെടെ പലരും ആശംസ പങ്കിട്ടു. വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി ഔദ്യോഗിക തിരക്കിലായിരുന്നു.
നിയമസഭ ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരൻ ജുനൈസ് അബ്ദുല്ലക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹമെത്തി.
ശേഷം പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. വൈകിട്ട് നിയമസഭയിൽ രണ്ട് യോഗങ്ങളിലും പങ്കെടുത്തു.
1979 സെപ്റ്റംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയും തലശേരി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയുമായ കമലയെ പിണറായി വിജയൻ തലശേരി ടൗണ്‍ ഹാളിൽ വിവാഹം കഴിച്ചത്.
കൂത്തുപറമ്പ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു വിവാഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.