കോളജ് അധ്യയനം തുടങ്ങേണ്ടത് കോവിഡ് പ്രോട്ടോകോൾ ക്ലാസോടെ
text_fieldsRepresentational Image
തിരുവനന്തപുരം: കോളജുകൾ ഒക്ടോബർ 18 മുതൽ പൂർണതോതിൽ തുറന്നുപ്രവർത്തിക്കുേമ്പാൾ കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച വിശദ ക്ലാസോടെയായിരിക്കണം അധ്യയനം തുടേങ്ങണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർദേശിച്ചു. കോളജുകൾ തുറക്കുന്നതിെൻറ മുന്നോടിയായി വിളിച്ച പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
ലിംഗപദവികാര്യത്തിലും വിശദ ക്ലാസുകൾ വേണം. ഇവ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരാതിപരിഹാര സെല്ലിെൻറയും മറ്റും ചുമതലയുള്ള അധ്യാപകർക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിക്കുന്ന ക്ലാസ് ഉടനുണ്ടാകും. പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉത്ക്കണ്ഠാജനകമായ അന്തരീക്ഷം വിദ്യാർഥികളിൽ നിലനിൽക്കുന്നു. കോവിഡ് സാഹചര്യം കുട്ടികളുടെ മാനസികനിലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് കാമ്പസുകളിൽ കൗൺസലിങ് കേന്ദ്രങ്ങൾ സജ്ജമാക്കണം.
കോവിഡിന് പുറമെ, ശക്തമായ മഴയുടെയും ഉരുൾപൊട്ടലിെൻറയും അന്തരീക്ഷമുള്ളതിനാൽ വിനോദയാത്ര അഭിലഷണീയമല്ലെന്നും വേണ്ടെന്നും കുട്ടികളോട് പറയണം. കോവിഡ് അവലോകന സമിതി നിർദേശ പ്രകാരമേ കാമ്പസുകൾ പ്രവർത്തിക്കാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും. കാമ്പസുകളിൽ രൂപവത്കരിച്ച ജാഗ്രതസമിതികളിൽ ആവശ്യമായ കൂടിയാലോചനകൾ നടത്തണം.
ക്ലാസ് മുറികളും വിദ്യാർഥികൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും അണുമുക്തമാക്കണം. ഒന്നാംവർഷ വിദ്യാർഥികൾ വരുംമുമ്പ് ഇത് ഉറപ്പുവരുത്തണം. വാക്സിനേഷൻ ഡ്രൈവ് ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കായി കൂടുതൽ ശക്തമായി നടത്തണം. നിർദേശിച്ച സമയങ്ങളിൽ ക്ലാസ് നടത്താം. സ്ഥാപനതലത്തിൽ ഉചിതമായ തീരുമാനമെടുക്കാം. പുതുതായി വരുന്ന എല്ലാ കുട്ടികൾക്കും ലൈബ്രറികളും ലാബുകളും ഉപയോഗിക്കാൻ അവസരമുണ്ടാക്കണം. കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിഘ്നേശ്വരി, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജു ബായ് എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.