കുട്ടികളിലെ പെരുമാറ്റ വൈകല്യം:നിഷ് ഓൺലൈൻ സെമിനാർ
text_fieldsതിരുവനനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബ്ബിനാറിന്റെ ഭാഗമായി കുട്ടികളിലെ പെരുമാറ്റ വൈകല്യം സംബന്ധിച്ച് ഓൺലൈൻ സെമിനാർ നടത്തുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള മാർഗനിർദ്ദേശങ്ങൾ എന്ന വിഷയത്തിലാണ് ഓൺലൈൻ സെമിനാർ നടത്തുന്നത്.
ഏപ്രിൽ 25ന് രാവിലെ 10.30 മുതൽ 11.30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാറിന് റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും ഓയിസ്റ്റർ ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ സഹസ്ഥാപകയുമായ ആതിര രാജ് നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: 0471-2596919, 8848683261, www.nidas.nish.ac.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.