Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിലെ...

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: പുറമെ ശാന്തം, അകം പ്രക്ഷുബ്ധം

text_fields
bookmark_border
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: പുറമെ ശാന്തം, അകം പ്രക്ഷുബ്ധം
cancel

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക​മാ​ൻ​ഡ്​ ക​ടു​പ്പി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര ഉ​ന്ന​മി​ട്ടു​ള്ള ച​ര​ടു​വ​ലി​ക​ളും പ​ക്ഷം​ചേ​ര​ലു​ക​ളും പു​​റ​മെ ശാ​ന്ത​മാ​യെ​ങ്കി​ലും അ​ക​ത്ത് പ്ര​ക്ഷു​ബ്​​ധ​മാ​യി തു​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി​പ​ദം ല​ക്ഷ്യ​മി​ടു​ന്ന മൂ​ന്ന്​ ക്യാ​മ്പു​ക​ളും കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലി​ൽ ത​ന്നെ​യാ​ണ്.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ ചാ​ന​ലു​ക​ളി​ലു​ണ്ടാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി തു​ട​ങ്ങി​യ സാ​മൂ​ഹി​ക​മാ​ധ്യ​മ നീ​ക്ക​ങ്ങ​ൾ, കെ.​സി​ക്ക് വേ​ണ്ടി​യു​ള്ള മു​ഖ്യ​മ​ന്ത്രി കാ​മ്പ​യി​നി​ങ്ങാ​യി മാ​റി​യ​താ​ണ്​ വ്യാ​ഴാ​ഴ്ച ക​ണ്ട​ത്​. ഇ​താ​ക​ട്ടെ ഗു​ണ​ത്തേ​ക്കാ​ളേ​റെ ​ ദോ​ഷം ചെ​യ്തെ​ന്ന സം​ശ​യ​യം കെ.​സി ക്യാ​മ്പി​നു​ണ്ട്. ജ​ന​വി​ധി​ക്ക്​ ​ശേ​ഷം വി.​ഡി. സ​തീ​ശ​നെ​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ​യും മു​ൻ​നി​ർ​ത്തി​യു​ള്ള ച​ർ​ച്ച​ക​ൾ ത​ർ​ക്ക​ത്തി​ലേ​ക്ക്​ വ​ഴി​മാ​റു​ന്ന ഘ​ട്ട​ത്തി​ൽ ‘ഒ​ത്തു​തീ​ർ​പ്പ്​ മു​ഖ്യ​മ​ന്ത്രി’ എ​ന്ന നി​ല​യി​ലാ​ണ്​ കെ.​സി​യു​ടെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച​ത്.

എ​ന്നാ​ൽ, കെ. ​സു​ധാ​ക​ര​ന്‍റെ കെ.​സി അ​നു​കൂ​ല പോ​സ്റ്റും പി​ന്നാ​ലെ വ്യാ​പ​ക​മാ​യ സാ​മൂ​ഹി​ക​മാ​ധ്യ​മ നീ​ക്ക​ങ്ങ​ളും സാ​ഹ​ച​ര്യ​ങ്ങ​ളെ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ഴി​മാ​റ്റി. ‘ഒ​ത്തു​തീ​ർ​പ്പ്’​ എ​ന്ന സ്വാ​ഭാ​വി​ക​ത​ക്ക​പ്പു​റം ‘അ​വ​കാ​ശ​വാ​ദം’ എ​ന്ന​തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ ചു​രു​ങ്ങി. ഇ​താ​ണ്​ കെ.​സി ക്യാ​മ്പി​ന്‍റെ ആ​ശ​ങ്ക. ക​ഴി​ഞ്ഞ ദി​വ​സം വ​രെ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്കു​വേ​ണ്ടി വാ​ദി​ച്ചി​രു​ന്ന കെ. ​സു​ധാ​കാ​ര​ൻ മ​ല​ക്കം മ​റി​ഞ്ഞ​തും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ച്​ രം​ഗ​ത്തെ​ത്തി​യ​തും സം​ശ​യാ​സ്പ​ദ​മാ​കു​ന്ന​തും ഈ ​അ​ർ​ഥ​ത്തി​ലാ​ണ്. മാ​ത്ര​മ​ല്ല, ​​ഐ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ​രാ​യ പ​ല​രും കെ.​സി​ക്കു​വേ​ണ്ടി ഫേ​സ്​​ബു​ക്കി​ൽ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടാ​ണ് സു​ധാ​ക​ര​ന്റെ വെ​ടി​പൊ​ട്ടി​ക്ക​ൽ. നേ​ര​ത്തെ ചെ​ന്നി​ത്ത​ല​ക്കു​വേ​ണ്ടി വാ​ദി​ച്ച​തും സ​തീ​ശ​ൻ​വി​രു​ദ്ധ നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പേ​രു​ക​ൾ മാ​റി​യെ​ങ്കി​ലും ഉ​ന്നം മാ​റ്റി​യി​ല്ല. സ​തീ​ശ​ൻ വ​ന​വാ​സ​ത്തി​ന് പോ​ക​ണോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്, വാ​ക്കു​പാ​ലി​ക്കു​ന്ന ആ​ളാ​ണെ​ങ്കി​ൽ പോ​കേ​ണ്ടി​വ​രു​മെ​ന്ന പ​രി​ഹാ​സ മു​ന​യു​ള്ള പ​രാ​മ​ർ​ശ​വും നേ​ര​ത്തെ സു​ധാ​ക​ര​നി​ൽ നി​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ​ പാ​ർ​ട്ടി​ക്ക്​ അ​തി​ന്‍റേ​താ​യ രീ​തി​ക​ളു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, നി​ല​വി​ലെ വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നി​ത്ത​ല, സ​തീ​ശ​ൻ ക്യാ​മ്പു​ക​ൾ നി​ശ്ശ​ബ്​​ദ​മാ​ണ്. കു​ടും​ബ​സ​മേ​തം ഇ​ടു​ക്കി​യി​ലാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ ച​ർ​ച്ച​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ര​മേ​ശ് ചെ​ന്നി​ത്ത​ല ഡ​ൽ​ഹി​യി​ലാ​ണ്. ര​ണ്ടു​ ക്യാ​മ്പു​ക​ളും തി​ക​ഞ്ഞ ആ​ത്​​മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. കോ​ൺ​ഗ്ര​സി​ലെ ഈ ​ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ യു.​ഡി.​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. മു​സ്​​ലിം ലീ​ഗ് ഈ ​സാ​ഹ​ച​ര്യ​ത്തെ വ​ള​രെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionChief MinistersDiscussionelectionCongress
News Summary - CM debate in Congress: Calm on the outside, turmoil on the inside
Next Story