െഹെകമാൻഡ് മുല്ലപ്പള്ളിക്കൊപ്പം
text_fieldsന്യൂഡൽഹി: കേരളത്തിലെ പൗരത്വ പ്രക്ഷോഭത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇനി രണ്ടു വഴി. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്ര നൊപ്പം.
പൊതുതാൽപര്യത്തിെൻറ പേരിൽ ഒന്നിച്ചുനിൽക്കുേമ്പാൾ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നത് സി.പി.എമ്മാണെന്നും, കോൺഗ്രസിന് നഷ്ടം സംഭവിക്കുന്നു എന്നുമാണ് തിരിച്ചറിവ്. അതേസമയം, ദേശീയതലത്തിൽ പ്രതിപക്ഷമെന്ന നിലയിൽ ഒന്നിച്ചുനിൽക്കും. ദേശീയ പൗരത്വ നിയമം, ദേശീയ പൗരത്വപ്പട്ടിക എന്നിവയുടെ കാര്യത്തിൽ നിലപാട് ഒന്നു തന്നെയാകാമെങ്കിലും, മോദി സർക്കാറിനെതിരെ യോജിച്ച സമര പരിപാടികളില്ല. എൽ.ഡി.എഫിന് അവരുടെ വഴി. സ്വന്തം സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടു പോകും.
ഡൽഹിയിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഹകരിച്ചു നീങ്ങാനുള്ള മനസ്സ് കോൺഗ്രസ് പലവട്ടം പ്രകടമാക്കി. അതനുസരിച്ച് സംയുക്ത സമര പരിപാടികൾ മുതൽ നിയമസഭ പ്രമേയം വരെ ഉണ്ടായി. എന്നാൽ, പൗരത്വ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറഞ്ഞുപരത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചെയ്തതെന്ന് മുതിർന്ന നേതാക്കൾ ഹൈകമാൻഡിനെ ധരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.