സമൂഹമാധ്യമങ്ങളിലെ ഇടപെടൽ; കോൺഗ്രസ് പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടം വരും
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ ഗ്രൂപ് പ്ര വർത്തനത്തിന് കടിഞ്ഞാൺ വരുന്നു. ഡോ.ശശി തരൂർ എം.പി സമർപ്പിച്ച റിപ്പോർട്ടിെൻറ അട ിസ്ഥാനത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. റിപ്പോർട്ട് പഠിച്ചുവരുകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമങ്ങളെ ആശ്രയിച്ചാണ് പലപ്പോഴും യൂത്ത് കോൺഗ്രസ് പ്രവർത്തനം. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് അഭിപ്രായം രേഖപ്പെടുത്താം. എന്നാൽ, പലപ്പോഴും ദുരുപയോഗം ചെയ്യുകയാണ്. ആഭ്യന്തരഅച്ചടക്കമില്ലാതെ മുന്നോട്ട് േപാകാനാകില്ല. എ.കെ. ആൻറണിയുടെയും തെൻറയും കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ മുഖത്തുനോക്കി അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതൊന്നും പൊതുവേദിയിൽ വെച്ചായിരുന്നില്ല. അന്നത്തെ പ്രമേയങ്ങൾ പത്രവാർത്തക്ക് വേണ്ടിയുള്ള വഴിപാടുകളുമായിരുന്നില്ല.
ബാങ്ക് ദേശസാത്കരിക്കണെമന്നും പ്രിവിപഴ്സ് നിർത്തലാക്കണമെന്നും അടക്കമുള്ള പ്രമേയങ്ങൾ കേരളത്തിലെ യൂത്ത് കോൺഗ്രസിേൻറതായിരുന്നു. അന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഗോഡ്ഫാദറും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.